പ്രൈം മിനിസ്റ്റര്‍ സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
വിമുക്തഭടന്മാരുടെയും സേവനത്തിനിടെ മരിച്ച സൈനികരുടെ ആശ്രിതരായ വിദ്യാർത്ഥികള്‍ക്കായി കേന്ദ്രസർക്കാർ നല്‍കുന്ന പ്രൈം മിനിസ്റ്റർ സ്കോളർഷിപ്പ് സ്കീം (PMSS)-ന്റെ 2025-26 അധ്യയന വർഷത്തേക്കുള്ള അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങി. മെഡിക്കല്‍, എൻജിനീയറിങ് നഴ്സിങ്, ഫാർമസി, എം.ബി.എ, ബി.ബി.എ, ബി.എസ്.സി, ഐ.ടി. കോഴ്സുകള്‍ തുടങ്ങി വിവിധ പ്രൊഫഷണല്‍ കോഴ്സുകളില്‍ പഠിക്കുന്ന വിദ്യാർത്ഥികള്‍ക്ക് ഈ സ്കോളർഷിപ്പിന് അപേക്ഷിക്കാവുന്നതാണ്.
അപേക്ഷകർ serviceonline.gov.in/kerala എന്ന പോർട്ടലിലൂടെ ഡിസംബർ 15 വരെ അപേക്ഷ സമർപ്പിക്കണം. ഓണ്‍ലൈൻ അപേക്ഷയോടൊപ്പം ആവശ്യമായ രേഖകളുടെ അസ്സല്‍ അപ്‌ലോഡ് ചെയ്ത പ്രിന്റ് ഔട്ട് ബന്ധപ്പെട്ട ജില്ലാ സൈനികക്ഷേമ ഓഫീസില്‍ സമർപ്പിക്കണം. സമയപരിധിക്കുള്ളില്‍ സമർപ്പിക്കണമെന്നും അധികൃതർ വ്യക്തമാക്കി.
സ്കോളർഷിപ്പ് അനുവദിക്കുന്നതില്‍ കൂടുതല്‍ മാർക്ക് നേടിയവർക്കും യോഗ്യത മാനദണ്ഡങ്ങള്‍ പാലിക്കുന്നവർക്കും മുൻഗണന ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു. അപേക്ഷാ പ്രക്രിയയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്കും സഹായത്തിനുമായി സമീപ ജില്ലാ സൈനികക്ഷേമ ഓഫീസുമായി ബന്ധപ്പെടാമെന്ന് അറിയിച്ചു.
