പ്രവാസികളുടെ മക്കള്‍ക്ക് നോര്‍ക്ക സ്‌കോളര്‍ഷിപ്പ് : നവംബർ 30 വരെ അപേക്ഷിക്കാം
പ്രവാസി മലയാളികളുടെയും തിരികെയെത്തിയ പ്രവാസികളുടെയും മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന് സാമ്ബത്തികസഹായം നല്‍കുന്ന ‘നോർക്ക റൂട്ട്‌സ് ഡയറക്ടേഴ്സ് സ്‌കോളർഷിപ്പ് പദ്ധതി’യിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ട് വർഷത്തിലധികമായി വിദേശ രാജ്യത്ത് ജോലി ചെയ്യുന്ന, വാർഷിക വരുമാനം മൂന്ന് ലക്ഷം രൂപ വരെയുളള പ്രവാസികളുടെ മക്കള്‍ക്ക് അപേക്ഷിക്കാം.
ബിരുദാനന്തര ബിരുദ കോഴ്സുകള്‍ക്കും പ്രൊഫഷനല്‍ ഡിഗ്രി കോഴ്സുകള്‍ക്കും 2025-26 അധ്യയന വർഷത്തിലെ ഒന്നാം വർഷ വിദ്യാർഥികള്‍ക്കാണ് സ്‌കോളർഷിപ്പിന് അർഹത.
https://www.scholarship.norkaroots.org/ സന്ദർശിച്ച് ഓണ്‍ലൈനായി ഈ മാസം 30നകം അപേക്ഷ സമർപ്പിക്കണം.
അപേക്ഷകർ, പഠിക്കുന്ന കോഴ്‌സിനു വേണ്ട യോഗ്യതാപരീക്ഷയില്‍ കുറഞ്ഞത് 60 ശതമാനം മാർക്ക് നേടിയവരായിരിക്കണം. റെഗുലർ കോഴ്‌സുകള്‍ക്കും കേരളത്തിലെ സർവകലാശാലകള്‍ അംഗീകരിച്ച കോഴ്‌സുകള്‍ക്കും അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നവർക്കുമാണ് അപേക്ഷിക്കാനാകുക.
വിശദ വിവരങ്ങള്‍ക്ക്
നോർക്ക റൂട്ട്‌സ് ഐ ഡി കാർഡ് വിഭാഗത്തിലെ നന്പറുകളില്‍ ബന്ധപ്പെടാം.
0471-2770528
0471-2770543
0471-2770500
നോർക്ക ഗ്ലോബല്‍ കോണ്‍ടാക്‌ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്ബറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്ന്) +91-8802 012 345 (വിദേശത്ത് നിന്ന്, മിസ്സ്ഡ് കോള്‍ സർവീസ്) ബന്ധപ്പെടാവുന്നതാണ്.
