ഹോട്ടലുകള്‍ മാളുകള്‍ ഓഫീസുകള്‍ എല്ലായിടത്തും ഇനി ആധാര്‍ ; പുതിയ നിയമം ഉടൻ വരുന്നു
ആധാർ ഇനി വെറും ഒരു തിരിച്ചറിയല്‍ കാർഡ് മാത്രമല്ല. ദൈനംദിന ജീവിതത്തിലെ ആവശ്യസേവനങ്ങള്‍ക്കുള്ള പാസ്പോർട്ട് ആയി മാറിക്കൊണ്ടിരിക്കുകയാണ് ബാങ്ക് അക്കൗണ്ട് തുറക്കുന്നതിന് മുമ്ബ് സ്കൂള്‍ പ്രവേശനത്തിന് അപേക്ഷിക്കുന്നതിന് പുതിയ സിം കാർഡ് വാങ്ങുന്നതിന് സർക്കാരുമായി ബന്ധപ്പെട്ട ഏത് പ്രവർത്തനങ്ങള്‍ക്കും ഇപ്പോള്‍ ആധാർ ഒഴിച്ചുകൂടാൻ സാധിക്കാത്ത ഒരു ഘടകമായി മാറിയിരിക്കുകയാണ്. എന്നാല്‍ ഇനി അതിനു മാത്രമല്ല മറ്റ് സാധാരണ ആവശ്യങ്ങള്‍ക്ക് പോലും ആധാർ ഇല്ലാതെ നടക്കില്ല എന്ന അവസ്ഥയിലേക്ക് എത്തുകയാണ് കാര്യങ്ങള്‍ എന്നാണ് സൂചന. ഹോട്ടലുകള്‍ റസ്റ്റോറന്റുകള്‍ ഷോപ്പിംഗ് മാളുകള്‍ മറ്റ് ഓഫീസുകള്‍ അപ്പാർട്ട്മെന്റുകള്‍ തുടങ്ങിയ മനുഷ്യന്റെ ദൈനംദിന സ്ഥലങ്ങളിലെല്ലാം ഇനി ആധാർ പരിശോധന കൂടുതല്‍ വ്യാപിപ്പിക്കും. ഇത് സുരക്ഷിതമായി ഉപയോഗിക്കുവാൻ ഒരു പുതിയ ആധാർ സംവിധാനം നടപ്പിലാക്കാൻ കേന്ദ്രസർക്കാരും യൂണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയും ( യു ഐ ഡി എ ഐ) ഒരുങ്ങുന്നതായാണ് റിപ്പോർട്ട്.
അതായത് ഒരു ഹോട്ടലില്‍ ചെക്കിങ് ചെയ്യുമ്ബോഴോ ഗേറ്റഡ് കമ്മ്യൂണിറ്റിയില്‍ പ്രവേശിക്കുമ്ബോഴോ ഓഫീസുകളിലും റെസിഡൻഷ്യല്‍ കെട്ടിടങ്ങളിലും സന്ദർശകരായി എത്തുമ്ബോള്‍ പോലും ഇനി നിങ്ങളുടെ ആധാർ പരിശോധനയ്ക്കായി ആവശ്യപ്പെട്ടേക്കാം. യുഐഡിഎഐ ഒരു പുതിയ ഓഫ്‌ലൈൻ ആധാർ പരിശോധനാ സംവിധാനം ആരംഭിക്കാൻ ഒരുങ്ങുകയാണ്. ഇന്റർനെറ്റ് അധിഷ്ഠിത ഒടിപികള്‍, ബയോമെട്രിക്സ് അല്ലെങ്കില്‍ സെർവർ അധിഷ്ഠിത പ്രാമാണീകരണം എന്നിവയെ ആശ്രയിക്കുന്ന നിലവിലെ സംവിധാനത്തില്‍ നിന്ന് വ്യത്യസ്തമായി, സുരക്ഷിത ഡിജിറ്റല്‍ ഫയലുകളോ ക്യുആർ കോഡുകളോ ഉപയോഗിച്ച് ഇന്റർനെറ്റ് ഇല്ലാതെ തന്നെ പുതിയ പ്രക്രിയ പ്രവർത്തിക്കും.
അതായത് ബയോമെട്രിക് ഡാറ്റയോ വ്യക്തിഗത വിവരങ്ങളോ പങ്കിടാതെ മൊബൈല്‍ കണക്ടിവിറ്റി ആവശ്യമില്ലാതെയും ഒരു ഡിജിറ്റല്‍ പകർപ്പ് അല്ലെങ്കില്‍ കോഡ് ഉപയോഗിച്ച് ആധാർ ലക്ഷണം പരിശോധിക്കാൻ സാധിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത. സങ്കീർണ്ണമായ സ്കാനറകളോ ഓട്ടി കാലതാമസ ഇല്ലാതെ സുരക്ഷിതമായി വേഗത്തിലും ഐഡന്റിറ്റികള്‍ പരിശോധിക്കുന്നതിന് ഹോട്ടലുകള്‍, ചെറുകിട ബിസിനസുകള്‍, ഡെലിവറി സേവനങ്ങള്‍, ഹൗസിംഗ് സൊസൈറ്റികള്‍, സെക്യൂരിറ്റി ഡെസ്കുകള്‍ എന്നിവയ്ക്ക് ഉടൻ തന്നെ ഈ സംവിധാനം ഉപയോഗിക്കാൻ കഴിയും.
നഗര ജീവിതത്തില്‍ ഡിജിറ്റല്‍ സുരക്ഷയും ഐഡന്റിറ്റി പരിശോധനയും അത്യാവശ്യമായി വരുന്നതിനാല്‍ ആണ് ആധാർ തന്നെ കൂടുതല്‍ വിപുലമായി ക്രമീകരിക്കുവാനായി ഒരുങ്ങുന്നത്. വർദ്ധിച്ചുവരുന്ന നഗരവല്‍ക്കരണം, ഓണ്‍ലൈൻ ഡെലിവറികള്‍, വാടക സേവനങ്ങള്‍, ഡിജിറ്റല്‍ ഇടപാടുകള്‍ എന്നിവയോടൊപ്പം, വിശ്വസനീയമായ ഐഡന്റിറ്റി പരിശോധനയുടെ ആവശ്യകത കൂടുതല്‍ ശക്തമായി. പൊതു, വാണിജ്യ ഇടങ്ങളില്‍ സുരക്ഷയുടെ ഭാഗമായാണ് ഇത് ഒരുക്കുന്നത്.
