കർണ്ണാടകയിൽ നിന്നും കടത്തികൊണ്ടുവന്ന് കഞ്ചാവ് വില്പന : മധ്യവയസ്ക പിടിയിൽ
പനമരം : കർണ്ണാടകയിൽ നിന്നും കഞ്ചാവ് കടത്തികൊണ്ടുവന്ന് പനമരത്തും പരിസരത്തും വില്പന നടത്തുന്ന മധ്യവയസ്ക പിടിയിൽ. പനമരം നീരട്ടാടി കാഞ്ഞിരത്തിങ്കൽ നബീസ ( ഖദീജ – 48 ) യെയാണ് പനമരം പോലീസ് അറസ്റ്റു ചെയ്തത്.
വ്യാഴാഴ്ച രാത്രി 8.30 ഓടെ മാനന്തവാടി ഭാഗത്തുനിന്നും കോഴിക്കോട് ഭാഗത്തേക്ക് വന്ന കർണാടക ആർടിസി ബസിൽ നിന്നും പനമരം ബസ് സ്റ്റാൻഡിൽ ഇറങ്ങിയ ഇവർ പട്രോളിങ് നടത്തുകയായിരുന്ന
പോലീസിനെ കണ്ട് പരിഭ്രമിച്ചു. ഇതോടെ പോലീസ് നടത്തിയ പരിശോധനയിൽ
ഇവരുടെ കൈവശത്തു നിന്നും വില്പനക്കായി കൊണ്ടുവന്ന 80 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. ഇവർ മാസത്തിൽ രണ്ടോ മൂന്നോ തവണ കർണാടക എച്ച്ഡി കോട്ടയിലുള്ള മകളുടെ വീട്ടിൽ പോവുകയും തിരിച്ച് വരുന്ന സമയത്ത് കഞ്ചാവ് കടത്തികൊണ്ടുവന്ന് ആവശ്യക്കാർക്ക് വില്പന നടത്തുകയും ചെയ്യുന്നതായാണ് പോലീസ് അന്വേഷണത്തിൽ വ്യക്തമായത്.
പനമരം എസ്ഐ സന്തോഷ് മോൻ, ജൂനിയർ എസ്ഐ സുഹൈൽ, എഎസ്ഐ ഷൈല, സീനിയർ സിവിൽ പോലീസ് ഓഫീസർ സുഭാഷ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് ഇവരെ പിടികൂടിയത്.
