November 6, 2025

വയനാട് ചുരം പാതയ്ക്ക് ബദല്‍ : പൂഴിത്തോട് – പടിഞ്ഞാറത്തറ റോഡിൻ്റെ അലൈൻമെൻ്റിന് അനുമതി നല്‍കിയതായി മന്ത്രി റിയാസ്

Share

 

പടിഞ്ഞാറത്തറ : വയനാട് ചുരംപാതയ്ക്ക് ബദലായി നിര്‍ദ്ദേശിക്കപ്പെട്ട പൂഴിത്തോട്- പടിഞ്ഞാറത്തറ റോ‍ഡിന്റെ അലൈന്‍മെന്റിന് പൊതുമരാമത്ത് വകുപ്പ് അനുമതി നല്‍കിയെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. 20.9 കിലോ മീറ്റര്‍ വരുന്ന പാതയാണ് വിഭാവനം ചെയ്യുന്നത്. പദ്ധതിക്കുള്ള ഡിപിആര്‍ തയ്യാറാക്കാനുള്ള പ്രവര്‍ത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്. നേരത്തെ അലൈന്‍മെന്റ് തയ്യാറാക്കുന്നതിനുള്ള ഇന്‍വെസ്റ്റിഗേഷന് പൊതുമരാമത്ത് വകുപ്പ് 1.5 കോടി രൂപ അനുവദിച്ചിരുന്നു. പദ്ധതി രേഖ തയ്യാറാക്കുന്നതിനും എല്ലാ ഇടപെടലും നടത്തും. ജനങ്ങളുടെ ദീര്‍ഘകാല ആവശ്യമായ പൂഴിത്തോട് – പടിഞ്ഞാറത്തറ റോ‍ഡ് സാധ്യമാക്കാനുള്ള കഠിന പരിശ്രമമാണ് നടത്തുന്നതെന്നും അദ്ദേഹം അറിയിച്ചു.


Share
Copyright © All rights reserved. | Newsphere by AF themes.