December 18, 2025

മെസിയും സംഘവും മാര്‍ച്ചില്‍ കേരളത്തിലേക്ക് : അര്‍ജന്‍റീന ടീമിന്‍റെ മെയില്‍ ലഭിച്ചെന്ന് കായിക മന്ത്രിയുടെ അവകാശവാദം

Share

 

മലപ്പുറം: മെസ്സി കേരളത്തില്‍ വരുമെന്ന അവകാശ വാദവുമായി കായിക മന്ത്രി വീണ്ടും രംഗത്ത്. 2 ദിവസം മുമ്പ് അർജന്‍റീന ഫുട്ബാള്‍ ടീമിന്‍റെ മെയില്‍ വന്നു. വരുന്ന മാർച്ചില്‍ കേരളത്തില്‍ വരുമെന്ന് ഉറപ്പ് നല്‍കിയെന്നു വി അബ്ദു റഹ്മാൻ പറഞ്ഞു. നവംബറില്‍ കളി നടക്കേണ്ടത് ആയിരുന്നു. സ്റ്റേഡിയത്തിലെ അസൗകര്യം തടസ്സമായെന്നും മന്ത്രി വിശദീകരിച്ചു.

 

മെസിയും അർജൻറീനയും ഈ വർഷം കൊച്ചിയിലേക്കെത്തില്ലെന്ന് ഉറപ്പായതോടെ സംസ്ഥാന സർക്കാർ മറുപടി പറയേണ്ട നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്. ഔദ്യോഗികമായ നടപടിക്രമങ്ങള്‍ പൂർത്തിയാക്കാതെ, നവീകരണത്തിനെന്ന പേരില്‍ കൊച്ചി സ്റ്റേഡിയം പൊളിച്ചിട്ടത് എന്തിനാണ്, ഇനി പഴയപടി എപ്പോഴാകും, കരാർ വ്യവസ്ഥകള്‍ എന്തൊക്കെയാണ്, സ്പോണ്‍സറെ കണ്ടെത്തിയത് എങ്ങനെയാണ് തുടങ്ങി നിരവധി സംശയങ്ങളാണ് ഉയരുന്നത്. കളങ്കിതരുമായി കൂട്ടിനില്ലെന്ന് നേരത്തെ പറഞ്ഞ സർക്കാർ തന്നെയാണ് മുട്ടില്‍ മരം മുറികേസിലെ പ്രതികളെ സ്പോണ്‍സറാക്കിയത്.


Share
Copyright © All rights reserved. | Newsphere by AF themes.