November 1, 2025

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം : പോക്സോ കേസ് പ്രതിക്ക് തടവും പിഴയും 

Share

 

തൊണ്ടർനാട്: പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് 11 വർഷത്തെ തടവും 100000 രൂപ പിഴയും. കുഞ്ഞോം, എടച്ചേരി വീട്ടിൽ ബാബു (46) വിനെയാണ് കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്‌ജ്‌ കെ. കൃഷ്ണകുമാർ ശിക്ഷിച്ചത്.

2021 മാർച്ചിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

2021 മാർച്ച് മാസം മുതൽ ജൂലൈമാസം വരെയുള്ള കാലയളവിൽ പ്രതി പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. അന്നത്തെ തൊണ്ടർനാട് എസ് എച്ച് ഓ ആയിരുന്ന ബിജു ആൻറണി കേസിൽ ആദ്യാന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയും തുടർന്ന് എസ് എച്ച് ഓ ആയി വന്ന പി.ജി രാംജിത്ത് കേസിൽ അന്വേഷണം പൂർത്തിയാക്കി കോടതി മുമ്പാകെ കുറ്റപത്രം സമർപ്പിക്കുകയുമായിരുന്നു. പ്രോസിക്ക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജി. ബബിത ഹാജരായി.


Share
Copyright © All rights reserved. | Newsphere by AF themes.