കർഷകരുടെയും ചെറുകിട വ്യാപാരികളുടെയും ബാങ്ക് വായ്പ എഴുതിത്തള്ളണം – പി.വി അൻവർ
പുൽപ്പള്ളി : ഉപജീവനത്തിനു പോലും മാർഗ്ഗമില്ലാത്ത കഷ്ടപ്പെടുന്ന വയനാട് ജില്ലയിലെ കർഷകരുടെയും ചെറുകിട വ്യാപാരികളുടെയും ബാങ്ക് വായ്പകൾ എഴുതിതള്ളി കടക്കടിയിൽ നിന്നും അവരെ രക്ഷിക്കണമെന്ന് ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ് സംസ്ഥാന ചെയർമാൻ പി .വി അൻവർ കേരള ഗവർമെന്റിനോട് ആവശ്യപ്പെട്ടു. ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ് ജില്ലാ കമ്മിറ്റി നടത്തിയ്യ വാഹന പ്രചരണ ജാഥയുടെ സമാപന സമ്മേളനം പുൽപള്ളിയിൽ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര ഗവണ്മെന്റും കേരള ഗവണ്മെന്റും വയനാട് ജില്ലയോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക, വയനാടിന് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുക, വയനാട് മെഡിക്കൽ കോളേജ് ജനങ്ങൾക്ക് ഉപകാരപ്രദമായ സ്ഥലത്ത് സ്ഥാപിക്കുക, പടിഞ്ഞാറത്തറ പൂഴിത്തോട് ചുരം ബദൽ റോഡ് യാഥാർഥ്യമാക്കുക, ചൂരൽമല പുനരധിവാസ പദ്ധതി ഉടൻ നടപ്പിലാക്കുക, മുണ്ടക്കൈ, ചൂരൽ മല നിവാസികളുടെ ബാങ്ക് ലോണുകൾ എഴുതി തള്ളുക, വയനാട്ടിലെ പാവപ്പെട്ട കൃഷിക്കാരുടെയും, കച്ചവടക്കാരുടെയും ബാങ്ക് വായ്പകൾ എഴുതി തള്ളുക, കാടും നാടും വേർതിരിച്ച് വയനാട്ടുകാർക്ക് സംരക്ഷണം നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ് വയനാട് ജില്ലാ കമ്മിറ്റി നടതിയ മൂന്ന് ദിവസത്തെ വാഹന പ്രചരണ ജാഥയുടെ സമാപനം പൊതുസമ്മേളനത്തോടെ പുൽപ്പള്ളിയിൽ സമാപിച്ചു
ജാഥാ ക്യാപ്റ്റനും, ജില്ലാ പ്രസിഡന്റ്‌മായ പിഎം ജോർജ് അധ്യക്ഷത വഹിച്ചു.
ജില്ലാജനറൽ സെക്രട്ടറി ഷൗക്കത്ത് പള്ളിയാൽ മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ ട്രഷറർ അബ്ദുൽ ഖാദർ മടക്കിമല, യൂത്ത് കോൺഗ്രസ് ചീഫ് കോഡിനേറ്റർ ഇ സി സനീഷ്, ജില്ലാ വർക്കിംഗ് സെക്രട്ടറി സിപി അഷ്‌റഫ്,ഹാരിസ് തോപ്പിൽ, വി. സി സെബാസ്റ്റ്യൻ, ജോസഫ് ബത്തേരി, ബിജു പൂക്കൊമ്പിൽ, മുഹമ്മദ് അലി ബത്തേരി, അഫ്സൽ പിണങ്ങോട്,ആബിദ് മുറിചാണ്ടി, റഷീദ് ബത്തേരി, ഷാജു മണിയൻകോട്. അഷ്‌റഫ് യോയോ , കെ. പി രാമചന്ദ്രൻ,റഷീദ് പാറമ്മൽ, സലിം പടയൻ, ജോർജ് പുൽപള്ളി തുടങ്ങിയവർ സംസാരിച്ചു.
