October 29, 2025

ക്ഷേമ പെൻഷൻ 2000 രൂപയാക്കി : 35 മുതല്‍ 60 വയസുവരെയുള്ള സ്ത്രീകള്‍ക്ക് 1000 രൂപ പെന്‍ഷന്‍ ; തിരഞ്ഞെടുപ്പ് മുന്നില്‍കണ്ട് വൻ പ്രഖ്യാപനം

Share

 

തിരുവനന്തപുരം: സംസ്ഥാനത്തെ സാമൂഹ്യ ക്ഷേമ പെൻഷനില്‍ വൻ വർദ്ധന പ്രഖ്യാപിച്ച്‌ സർക്കാർ. പ്രതിമാസം 400 രൂപയുടെ വർദ്ധനയാണ് പ്രഖ്യാപിച്ചത്. ഇതോടെ ക്ഷേമ പെൻഷൻ തുക 1600ല്‍ നിന്ന് 2000 ആയി ഉയരും. ആശാ വ‌ർക്കർമാരുടെ ഓണറേറിയവും 1000 രൂപ വർദ്ധിപ്പിച്ചു. സർക്കാർ ഉദ്യോഗസ്ഥർക്കും ആശ്വാസമേകുന്ന പ്രഖ്യാപനമാണ് മുഖ്യമന്ത്രി മന്ത്രിസഭാ തീരുമാനം അറിയിച്ചുകൊണ്ട് പ്രഖ്യാപിച്ചത്. ഡിഎ ഒരു ഗഡു കൂട്ടി. നാല് ശതമാനം ഡിഎ കുടിശിക നവംബർ മാസത്തെ ശമ്ബളത്തിനൊപ്പമാകും നല്‍കുക.

 

സ്‌ത്രീകള്‍ക്കായി പ്രത്യേക പെൻഷനും മുഖ്യമന്ത്രി പ്രഖ്യാപിച്ചു, സ്ത്രീസുരക്ഷാ പെൻഷൻ പദ്ധതിയാണ് അവതരിപ്പിച്ചത്. ഇതിനായി 3800 കോടി രൂപയായിരിക്കും സർക്കാർ ചെലവിടുക. നിലവില്‍ ഒരു സാമൂഹ്യസുരക്ഷാ പെൻഷൻ പദ്ധതിയുടേയും കീഴില്‍ വരാത്ത 35 മുതല്‍ 60 വയസുവരെ പ്രായമുള്ള പാവപ്പെട്ട കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് 1000 രൂപ പെൻഷൻ നല്‍കുന്നതാണ് പദ്ധതി.


Share
Copyright © All rights reserved. | Newsphere by AF themes.