October 29, 2025

എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കന്ററി പരീക്ഷാ തിയ്യതികള്‍ പ്രഖ്യാപിച്ചു 

Share

 

തിരുവനന്തപുരം : സംസ്ഥാനത്ത് എസ്‌എസ്‌എല്‍സി, ഹയർസെക്കൻ്ററി പരീക്ഷാ തിയ്യതികള്‍ പ്രഖ്യാപിച്ച്‌ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. 2026 മാർച്ച്‌ 5 ന് തുടങ്ങി മാർച്ച്‌ 30 വരെയാണ് എസ്‌എസ്‌എല്‍സി പരീക്ഷ നടക്കുക. രാവിലെ 9.30 ന് പരീക്ഷകള്‍ തുടങ്ങും. മെയ് 8നായിരിക്കും എസ്‌എസ്‌എല്‍സി ഫലപ്രഖ്യാപനം. മാർച്ച്‌ 5 മുതല്‍ 27 വരെ ഹയർ സെക്കൻ്ററി ഒന്നാം വർഷ പരീക്ഷകളും, രണ്ടാം വർഷം മാർച്ച്‌ 6 മുതല്‍ 28 വരെയും നടക്കും. ഒന്നാംവർഷ പരീക്ഷ ഉച്ചയ്ക്ക് 1.30നും രണ്ടാം വർഷ പരീക്ഷ രാവിലെ 9.30 നും ആരംഭിക്കുമെന്നും സംസ്ഥാനത്ത് 3000 പരീക്ഷ കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുകയെന്നും മന്ത്രി വാർത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

 

 


Share
Copyright © All rights reserved. | Newsphere by AF themes.