October 29, 2025

ഗുണ്ടൽപ്പേട്ട് വാഹനാപകടം : പരിക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടിയും മരണപ്പെട്ടു

Share

 

കമ്പളക്കാട് : കർണാടക ബേഗൂരിൽ വയനാട് കമ്പളക്കാട് സ്വദേശികൾ സഞ്ചരിച്ച കാർ അപകടത്തിൽപെട്ട് ചികിത്സയിൽ കഴിഞ്ഞിരുന്ന ഷാഫിയുടെ മകൻ ഹൈസം ഹനാൻ (മൂന്ന്) മരണപ്പെട്ടു. വയനാട് കമ്പളക്കാട് സ്വദേശികളായ കുടുംബം സഞ്ചരിച്ച സ്വിഫ്റ്റ് കാറിൽ ടോറസ് ലോറി ഇടിച്ചാണ് അപകടം. കമ്പളക്കാട് കരിഞ്ചേരി അബ്ദുൽ ബഷീർ (54) സഹോദരിയുടെ മകന്റെ ഭാര്യ ജഫീറ(28)എന്നിവരാണ് കഴിഞ്ഞ ദിവസം മരണപെട്ടത്. സഹായത്രികരായ ബഷീറിന്റെ സഹോദരിയുടെ മകനും മരണപെട്ട ജഫീറെയുടെ ഭർത്താവുമായ മുഹമ്മദ്‌ ഷാഫി, ബഷീറിന്റെ ഭാര്യ നസീമ എന്നിവർ ആശുപത്രിയിൽ ചികിത്സ യിൽ കഴിയുന്നു .25/10/2025 രാവിലെ പത്ത് മണിയോടെയാണ് അപകടം തായ് ലാൻഡ് സന്ദർശനം കഴിഞ്ഞു ബാംഗ്ലൂർ വിമാന താവളത്തിൽ ഇറങ്ങി നാട്ടിലേക്ക് തിരികെ വരുന്നതിനിടെയാണ് അപകടം.

 


Share
Copyright © All rights reserved. | Newsphere by AF themes.