December 13, 2025

നിരോധിത പുകയില ഉല്പന്നമായ 150 പാക്കറ്റ് ഹാൻസുമായി ലോട്ടറി വില്പനക്കാരൻ പിടിയിൽ

Share

 

മേപ്പാടി : ലോട്ടറി കടയുടെ മറവിൽ നിരോധിത പുകയില ഉൽപ്പന്നമായ ഹാൻസ് പാക്കറ്റുകളുമായി കടയുടമ പിടിയിൽ. മേപ്പാടി ചുളിക്ക തറയിൽമറ്റം വീട്ടിൽ പ്രദീപ്‌ ജോണി(41) യെയാണ് ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും മേപ്പാടി പോലീസും ചേർന്ന് പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് കഴിഞ്ഞ ദിവസം ഉച്ചയോടെ മേപ്പാടി ബീവറേജസ് ഔട്ട്‌ലേറ്റിനു സമീപം ഇയാൾ നടത്തുന്ന ലോട്ടറി കടയും പരിസരവും പരിശോധന നടത്തിയതിൽ 150 ഹാൻസ് പാക്കറ്റുകൾ കണ്ടെടുക്കുകയായിരുന്നു. മേപ്പാടി പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ പി ഡി റോയിച്ചന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.


Share
Copyright © All rights reserved. | Newsphere by AF themes.