October 28, 2025

കമ്പളക്കാട് കത്തികരിഞ്ഞ നിലയിൽ കണ്ടത് പോക്‌സോ കേസ് പ്രതി 

Share

 

കമ്പളക്കാട് : നിര്‍മാണത്തിലുള്ള മൂന്നുനില കെട്ടിടത്തിനു മുകളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടത് പോക്‌സോ കേസ് പ്രതി. വെള്ളമുണ്ട സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസിലെ പ്രതിയായ തിരുവനന്തപുരം കരമന സ്വദേശിയായ സുനില്‍ കുമാര്‍ എന്ന അല്‍ അമീന്‍ (50) ആണ് മരിച്ചത്.

 

ഇന്ന് രാവിലെയാണ് ഇയാളെ കമ്പളക്കാട് പള്ളിക്കുന്ന് റോഡില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ ടെറസ്സിൽ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുകാലുകളും വയറുകള്‍ ഉപയോഗിച്ച് കെട്ടിയിട്ട ശേഷം പെട്രോളൊഴിച്ച് സ്വയം കത്തിച്ചതായാണ് നിഗമനം. പെട്രോള്‍ കൊണ്ടുവന്ന കുപ്പിയും, സിഗരറ്റ് ലാമ്പും സമീപത്ത് നിന്നും പോലീസ് കണ്ടെടുത്തു. കൂടാതെ ഇയ്യാളുടെ ആത്മഹത്യ കുറിപ്പും ലഭിച്ചിട്ടുണ്ട്.

 

ഒരു സ്ഥലത്തും സ്ഥിരമായി താമസിക്കാതെ പലയിടങ്ങളില്‍ പണിയെടുത്താണ് ഇയ്യാള്‍ ജീവിച്ച് വന്നത്. കൂടാതെ വ്യത്യസ്തമായ പേരുകളില്‍ ഇയ്യാള്‍ മുന്നോളം വിവാഹങ്ങളും കഴിച്ചിട്ടുണ്ട്. 2024 നവംബറില്‍ വെള്ളമുണ്ടയില്‍ രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസില്‍ അറസ്റ്റിലായ ശേഷം നിലവില്‍ ജാമ്യത്തിലിറങ്ങിയതായിരുന്നു ഇയ്യാള്‍.

 


Share
Copyright © All rights reserved. | Newsphere by AF themes.