October 25, 2025

മാരക മയക്കുമരുന്നുമായി രണ്ടുപേര്‍ പിടിയില്‍ : അറസ്റ്റിലായത് മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികൾ

Share

 

കല്‍പ്പറ്റ : വൈത്തിരി ലക്കിടി ഭാഗത്ത് കല്‍പ്പറ്റ എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ജി ജിഷ്ണുവിന്റെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയില്‍ 3.06 ഗ്രാം മെത്താംഫിറ്റമിനുമായി യുവതിയെയും യുവാവിനെയും അറസ്റ്റ് ചെയ്തു. കൊടുവള്ളി മാനിപുരം വട്ടോത്തുപുറായില്‍ മുഹമ്മദ് ശിഹാബ്. വി പി (42 ),താമരശ്ശേരി തിരുവമ്പാടി മാട്ടുമ്മല്‍ ശാക്കിറ എ. കെ (30 )എന്നിവരെയാണ് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്.

 

മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളാണ് അറസ്റ്റിലായതെന്നു എക്‌സൈസ് സംഘം അറിയിച്ചു. സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ മുഹമ്മദ് മുസ്തഫ ടി, വൈശാഖ് വി കെ, പ്രജീഷ്, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ സിബിജ, പ്രിവന്റീവ് ഓഫീസര്‍ ഡ്രൈവര്‍ (ഗ്രേഡ്) അബ്ദുള്‍ റഹീം എന്നിവരും പരിശോധനാ സംഘത്തില്‍ ഉണ്ടായിരുന്നു.


Share
Copyright © All rights reserved. | Newsphere by AF themes.