October 21, 2025

കേരളത്തിൽ വീണ്ടും ജീവനെടുത്ത് അമീബിക് മസ്തിഷ്ക ജ്വരം : വയോധിക മരിച്ചു

Share

 

തിരുവനന്തപുരത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച വയോധിക മരിച്ചു. കഴിഞ്ഞ 16ന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച പോത്തൻകോട് വാവറ അമ്ബലം സ്വദേശിനി ഹബ്സാ ബീവി (79) ആണ് മരിച്ചത്. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ 11 മണിയോടെയാണ് മരണം. രണ്ടാഴ്ച മുൻപാണ് ഇവർക്ക് പനി വന്നത്. തുടർന്ന് പോത്തൻകോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നടത്തിയിരുന്നു.

 

മുഖത്ത് നീരും പനിയും കുറയാത്തതിനാല്‍ അവിടെ ഐസിയുവില്‍ ചികിത്സയിലായിരുന്നു. പിന്നീട് നാലു ദിവസത്തിനുശേഷം സ്ട്രോക്ക് പോലെ വന്നതിനാല്‍ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ഹബ്സാ ബീവിയെ, അവിടെ തന്നെയുള്ള തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി.

 

 

വൃക്കകള്‍ തകരാറിലായതിനാല്‍ മൂന്നുതവണ ഡയാലിസിസ് നടത്തിയെങ്കിലും പനി കുറയാത്തതിനാല്‍ വീണ്ടും വിശദമായി രക്തം പരിശോധിച്ചപ്പോഴാണ് ജ്വരം സ്ഥിരീകരിച്ചത്. ഇവരുടെ കിണറ്റിലെ വെള്ളത്തിൻ്റെ സാമ്ബിള്‍ ഇന്ന് ആരോഗ്യവകുപ്പ് പരിശോധനയ്ക്കായി എടുത്തു.

 

തലസ്ഥാനത്ത് രണ്ട് ദിവസത്തിനിടെ രണ്ട് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. രോഗവ്യാപന പശ്ചാത്തലത്തില്‍ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.


Share
Copyright © All rights reserved. | Newsphere by AF themes.