December 8, 2025

45 വയസ്സ് വരെയുള്ളവര്‍ക്ക് ആര്‍മിയില്‍ ജോലി നേടാം, 1422 ഒഴിവുകള്‍

Share

 

ടെറിട്ടോറിയല്‍ ആർമി സതേണ്‍ കമാൻഡ് വിവിധ തസ്തികകളില്‍ നിയമനം നടത്താൻ റിക്രൂട്ട്‌മെന്റ് റാലി സംഘടിപ്പിക്കുന്നു.സോള്‍ജിയർ (ജനറല്‍ ഡ്യൂട്ടി,ക്ലർക്ക്), ട്രേഡ്‌സ്‌മാൻ തുടങ്ങിയ തസ്തികകളിലാണ് നിയമനം നടത്തുന്നത്. 1422 ഒഴിവുകള്‍ ഉണ്ട്‌.

 

ഈ വർഷം നവംബർ 15 മുതല്‍ ഡിസംബർ 1 വരെയുള്ള തീയതികളില്‍ വിവിധ ഇടങ്ങളില്‍ ആയി റാലികള്‍ നടക്കും. ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരമാണിത്.

 

 

തസ്തികകള്‍

 

സോള്‍ജിയർ വിഭാഗത്തില്‍ ജനറല്‍ ഡ്യൂട്ടി,ക്ലാർക്ക്, ഷെഫ് കമ്മ്യൂണിറ്റി,മെസ് കുക്ക്, സ്റ്റ്യൂവാർഡ്, ആർട്ടിസാൻ വുഡ് വർക്ക്, ഷെഫ് എസ്‌പി‌എല്‍, ഇആർ, ആർട്ടിസാൻ മെറ്റലർജി,ഹെയർ ഡ്രെസ്സർ, ടെയ്‌ലർ, ഹൗസ് കീപ്പർ,വാഷർമാൻ എന്നിങ്ങനെയാണ് ഒഴിവുകള്‍ ഉള്ളത്. സതേണ്‍ കമാൻഡിലെ ഉള്‍പ്പെടുന്ന വിവിധ സ്ഥലങ്ങളിലാകും നിയമനം ലഭിക്കുക.

 

 

18 മുതല്‍ 45 വയസ്സ് വരെയുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം. ശാരീരികക്ഷമതാ പരിശോധന (PFT),ഫിസിക്കല്‍ മെഷർമെന്റ് ടെസ്റ്റ് (PMT), ഡോക്യുമെന്റ് വെരിഫിക്കേഷൻ, മെഡിക്കല്‍ പരിശോധന, എഴുത്തുപരീക്ഷ (CEE) എന്നീ ഘട്ടങ്ങളാണ് തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഉള്ളത്.

 

Territorial Army Southern Command Soldier Recruitment Rally 2025: 1422 Vacancies Announced.


Share
Copyright © All rights reserved. | Newsphere by AF themes.