കാറില്‍ സൂക്ഷിച്ചു വയ്ക്കുന്ന കുപ്പിവെള്ളം കുടിക്കാറുണ്ടോ..? പണി കിട്ടും, ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

കാറില്‍ യാത്ര ചെയ്യുന്നവരൊക്കെ കുപ്പിയില്‍ വെള്ളം കരുതി വയ്ക്കാറുണ്ട്. മിക്ക കാറുകളിലും നമ്മള്‍ കാണുന്നതാണ് കുപ്പികളില്‍ വെള്ളം നിറച്ചുവച്ചിരിക്കുന്നത്. അല്ലെങ്കില്‍ ദീര്‍ഘദൂര യാത്രകളാണെങ്കില്‍ കുപ്പിവെള്ളം വാങ്ങി സൂക്ഷിക്കുകയും ചെയ്യാറുണ്ട്. എന്നാല്‍ ദിവസങ്ങളോളം ആ വെള്ളം കാറില്‍ തന്നെ അങ്ങനെ കിടക്കുന്നതും കാണം.
പിന്നീടെപ്പോഴെങ്കിലും ദാഹിക്കുമ്ബോള്‍ ഇത് എപ്പോള്‍ നിറച്ചു വച്ച കുപ്പിയാണോ എന്നൊന്നും ചിന്തിക്കാതെ ആ കുപ്പിയിലെ വെള്ളമെടുത്തു കുടിക്കുകയും ചെയ്യും. എന്നാല്‍ ഇങ്ങനെ കുടിക്കുന്നവര്‍ ജാഗ്രത കാണിക്കണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഇത് ആരോഗ്യത്തിന് അത്ര നല്ലതല്ല.
വെള്ളത്തിന് എക്‌സ്പയറി ഡേറ്റോ
ദിവസങ്ങളോളം കാറില്‍ സൂക്ഷിച്ചു വയ്ക്കുന്ന കുപ്പിയിലെ വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് അത്ര സേഫ് അല്ല. പ്രത്യേകിച്ചും പ്ലാസ്റ്റിക് കുപ്പികളില്‍ വയ്ക്കുന്ന വെള്ളം. കാറിനുള്ളിലെ ചൂടു കാരണം പ്ലാസ്റ്റിക്കില്‍ നിന്ന് ദോഷകരമായ രാസവസ്തുക്കള്‍ പുറപ്പെടും.
അത് വെള്ളത്തിലേക്ക് കലരുകയും ചെയ്യും. അതുകൊണ്ട് തന്നെ ഇവ വെള്ളത്തെ വിഷ മയമുള്ളതാക്കുമെന്നും സയന്‍സ് ഓഫ് ദ ടോട്ടല്‍ എന്‍വയോണ്‍മെന്റില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ വ്യക്തമാക്കുന്നുണ്ട്.
അതുപോലെ പ്ലാസ്റ്റിക് കുപ്പിയിലേക്ക് ചൂടുവെള്ളം നേരിട്ട് ഒഴിക്കുമ്ബോഴും ഒരു ലിറ്ററില്‍ ട്രില്യണ്‍ കണക്കിന് നാനോകണങ്ങള്‍ പുറന്തള്ളപ്പെടുന്നതായി എന്‍വയോണ്‍മെന്റല്‍ സയന്‍സ് ആന്റ് ടെക്‌നോളജിയില്‍ പ്രസിദ്ധീകരിച്ച മറ്റൊരു പഠനവും കണ്ടെത്തി.
ഇത്തരം വെള്ളം പതിവായി കുടിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്കാണ് കാരണമാകുതെന്ന് പഠനങ്ങള്‍ മുന്നറിയിപ്പ് നല്‍കുകയാണ്. ഇത്തരത്തില്‍ സൂക്ഷിക്കുന്ന കുപ്പിവെള്ളത്തില്‍ ബാക്ടീരിയയുടെ വളര്‍ച്ച മറ്റൊരു പ്രശ്‌നമാണ്. വേണ്ട വിധം വൃത്തിയാക്കാതിരിക്കുകയോ
ഉപയോഗിച്ച വെള്ളം ദീര്‍ഘനേരം അതില്‍ തന്നെ സൂക്ഷിക്കുകയോ ചെയ്യുന്നത് ബാക്ടീരിയയുടെ വളര്‍ച്ചയ്ക്ക് കാരണമാകുന്നു. ഇത്തരത്തില്‍ ബാക്ടീരിയകള്‍ അടങ്ങിയ വെള്ളം കുടിക്കുന്നത് ദഹനപ്രശ്‌നങ്ങള്‍ക്കും വയറുസംബന്ധമായ അസ്വസ്ഥതകള്‍ക്കും ഇടയാക്കുന്നതുമാണ്.
പ്ലാസ്റ്റിക് കുപ്പികള്‍ക്ക് പകരം, സ്റ്റെയിന്‍ലെസ് സ്റ്റീല്‍ കുപ്പികളോ ഇന്‍സുലേറ്റഡ് വാട്ടര്‍ ബോട്ടിലുകളോ ഉപയോഗിക്കുന്നതായിക്കും ആരോഗ്യകരമാവുക.