October 14, 2025

രാവിലെ റോക്കറ്റുപോലെ ഉയര്‍ന്ന സ്വര്‍ണവിലയില്‍ ഉച്ചയ്ക്ക് ശേഷം ഇടിവ്

Share

 

രാവിലെ റോക്കറ്റ് പോലെ കുതിച്ചുയർന്ന സ്വർണവിലയില്‍ ഉച്ച ആയതോടെ ഇടിവ്. സ്വർണത്തിന് 1200 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന് വില 93160 രൂപയായി കുറഞ്ഞു. ഗ്രാമിന് 150 രൂപ കുറഞ്ഞതോടെ ഇപ്പോഴത്തെ വിപണിനിരക്ക് 11645 രൂപയാണ്. രാവിലെ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ൨൪൦൦ രൂപയാണ് കൂടിയിരുന്നത്. 94,360 രൂപ ആയിരുന്ന സ്വർണത്തിനാണ് ഇപ്പോള്‍ ഇടിവ് വന്നിരിക്കുന്നത്.

 

സ്വര്‍ണത്തിന് മാത്രമല്ല, കേരളത്തില്‍ വെള്ളിയുടെ വിലയും കൂടുകയാണ്. ഇന്നലെ പത്ത് രൂപ കൂടിയ പിന്നാലെ ഇന്ന് അഞ്ച് രൂപ ഗ്രാമിന് വര്‍ധിച്ചു. 190 രൂപയാണ് ഒരു ഗ്രാം വെള്ളിക്ക് ഇന്നത്തെ വില.

 

സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വിലയില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നത്. വിവാഹ പാര്‍ട്ടിക്കാരെയും പിറന്നാള്‍പോലെയുള്ള ആഘോഷങ്ങള്‍ നടത്തുന്നവരെയുമാണ് സ്വര്‍ണവിലയിലെ അടിക്കടിയുള്ള മാറ്റങ്ങള്‍ വലിയ രീതിയില്‍ ബാധിക്കുന്നത്.

 

സ്വര്‍ണം ഒരു നല്ല നിക്ഷേപം എന്ന നിലയിലാണ് പൊതുവെ നിക്ഷേപകരും സാമ്ബത്തികശാസ്ത്ര വിദഗ്ധരും കാണുന്നത്. കാരണം സ്വര്‍ണത്തിന്റെ ലഭ്യതയ്ക്ക് ഒരു വലിയ പരിമിതി ഉണ്ട്. ആ ലഭ്യതയുടെ പരിമിതി തന്നെയാണ് യഥാര്‍ത്ഥത്തില്‍ വില ഇങ്ങനെ ഉയര്‍ന്ന് നില്‍ക്കാന്‍ കാരണമാകുന്നത്.


Share
Copyright © All rights reserved. | Newsphere by AF themes.