October 14, 2025

സ്വര്‍ണവില ഉച്ചയ്ക്ക് ശേഷവും ഉയര്‍ന്നു : ഇന്ന് മാത്രം കൂടിയത് 1400 രൂപ

Share

 

കൽപ്പറ്റ : സ്വര്‍ണവില ഇന്ന് രാവിലെ വര്‍ധിച്ച പിന്നാലെ ഉച്ചയ്ക്ക് ശേഷവും ഉയര്‍ന്നു. ഒരു ദിവസം രണ്ട് നേരം വില ഉയരുന്ന രീതി കഴിഞ്ഞ മാസം മുതല്‍ പതിവായിട്ടുണ്ട്. സെപ്തംബറില്‍ ആറ് ദിവസമാണ് ഇത്തരത്തില്‍ രണ്ടുനേരം മാറ്റങ്ങള്‍ സംഭവിച്ചത്. ഈ മാസം ഒരാഴ്ച പിന്നിടുമ്ബോള്‍ മൂന്ന് ദിവസം സമാനമായ മാറ്റമുണ്ടായി.

 

 

ഏതാനും വര്‍ഷങ്ങള്‍ക്ക് എല്ലാ ദിവസവും സ്വര്‍ണവില മാറിയിരുന്നില്ല. കൊവിഡിന് ശേഷമാണ് എല്ലാ ദിവസവും വിലയില്‍ പ്രകടമായ മാറ്റങ്ങള്‍ സംഭവിക്കാന്‍ തുടങ്ങിയത്. എന്നാല്‍ ഇപ്പോള്‍ ഒരു ദിവസം തന്നെ രണ്ട് തവണയാണ് വില മാറുന്നത്. സ്വര്‍ണത്തിലേക്ക് ആവശ്യക്കാര്‍ ഏറി വരുന്നതിന്റെ സൂചനയാണിത്. സ്വര്‍ണത്തില്‍ നിക്ഷേപമിറക്കുന്നവര്‍ കൂടി വരികയാണ്. ഓണ്‍ലൈന്‍ ട്രേഡിങ് ആണ് കൂടുതല്‍.

 

സ്വര്‍ണവില ഏറ്റവും ഉയര്‍ന്ന അളവില്‍ എത്തിയ സാഹചര്യത്തില്‍ ഇനി കുറയാന്‍ സാധ്യതയുണ്ട് എന്ന് പ്രവചനങ്ങളുണ്ടായിരുന്നു. രാജ്യാന്തര വിപണിയില്‍ ഔണ്‍സ് വില 3500 ഡോളര്‍ വരെ കുറഞ്ഞേക്കുമെന്നും വിലയിരുത്തലുണ്ടായി. എന്നാല്‍ ഇത്തരം പ്രവചനങ്ങള്‍ അസ്ഥാനത്താക്കി അടിക്കടി ഉയരുന്നതാണ് വിപണിയിലെ കാഴ്ച. ഇനിയും ഉയരുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 4040 ഡോളറാണ് പുതിയ വില.

 

കേരളത്തില്‍ ഇന്ന് രാവിലെ പവന്‍ വില ആദ്യമായി 90000 രൂപ കടന്നിരുന്നു. അതായത്, 840 രൂപ വര്‍ധിച്ച്‌ 90320 രൂപയിലെത്തി. ഗ്രാമിന് 105 രൂപ വര്‍ധിച്ചു. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 90 രൂപയും വര്‍ധിച്ചു. എന്നാല്‍ ഉച്ചയോടെ പവന് വീണ്ടും 560 രൂപ ഉയര്‍ന്ന് 90880 രൂപയായി. 18 കാരറ്റിന് 440 രൂപയും വര്‍ധിച്ചു. രാവിലെയും ഉച്ചയ്ക്കുമായി ഇന്ന് 1400 രൂപയാണ് വര്‍ധിച്ചത്. ഈ മാസം 5 ദിവസത്തിനിടെ മാത്രം 4320 രൂപയാണ് പവന്‍ വിലയില്‍ വര്‍ധിച്ചിരിക്കുന്നത്.

 

ഇന്ന് രാവിലെ രേഖപ്പെടുത്തിയ സ്വര്‍ണം ഗ്രാം വില

 

22 കാരറ്റ് സ്വര്‍ണം 11290 രൂപ

 

18 കാരറ്റ് സ്വര്‍ണം 9290 രൂപ

 

14 കാരറ്റ് സ്വര്‍ണം 7235 രൂപ

 

9 കാരറ്റ് സ്വര്‍ണം 4685 രൂപ

 

ഉച്ചയ്ക്ക് ശേഷം രേഖപ്പെടുത്തിയ വില

 

22 കാരറ്റ് സ്വര്‍ണം 11360 രൂപ

 

18 കാരറ്റ് സ്വര്‍ണം 9345 രൂപ

 

14 കാരറ്റ് സ്വര്‍ണം 7275 രൂപ

 

9 കാരറ്റ് സ്വര്‍ണം 4710 രൂപ.

 

 


Share
Copyright © All rights reserved. | Newsphere by AF themes.