മഴക്കെടുതിയിലുണ്ടായ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം വൈകരുത് – സ്വതന്ത്ര കർഷക സംഘം

മാനന്തവാടി : കാർഷിക മേഖലയിൽ മഴക്കെടുതിയിലുണ്ടായ നാശ നഷ്ടങ്ങൾക്ക് നഷ്ടപരിഹാരം വിതരണം വൈകരുതെന്ന് സ്വതന്ത്ര കർഷക സംഘം മണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു. വിള
ഇൻഷ്വർ ചെയ്ത കർഷകർക്ക് ആനുകൂല്യം വിതരണം ചെയ്യുക, നെല്ല് സംഭരണവില കർഷകർക്ക് എത്രയും വേഗം ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളും പ്രസിഡന്റ് മായൻ മുതിരയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ആവശ്യപ്പെട്ടു.
ഈ മാസം പതിനാലിനു കർഷക സംഘം നടത്തുന്ന കളക്ടറെറ്റ് മാർച്ച് വിജയിപ്പിക്കാൻ യോഗം തീരുമാനിച്ചു. യോഗം നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് സി.പി.മൊയ്‌ദു ഹാജി ഉൽഘാടനം ചെയ്തു. കർഷക സംഘം സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട പി.കെ.അബ്ദുൾ അസീസ്, വനിതാ കർഷക സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട സൗജത് ഉസ്മാൻ എന്നിവർക്ക് യോഗത്തിൽ സ്വീകരണം നൽകി. പി.കെ.അബ്ദുൾ അസീസ്, ഉസ്മാൻ പള്ളിയാൽ, കേളോത് സലീം, പുഴക്കൽ ഉസ്മാൻ, സി.മമ്മുഹാജി, സൗജത് ഉസ്മാൻ, ആമിന സത്താർ, ആസ്യ മൊയ്‌ദു, ജമീല,കെ.കുഞ്ഞമ്മദ്, കെ.കെ.ഇബ്രാഹിം തുടങ്ങിയവർ സംസാരിച്ചു.