180 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ

പുൽപള്ളി : കഞ്ചാവുമായി യുവാവ് പിടിയിൽ. എറണാകുളം പള്ളുരുത്തി പുത്തൻവീട്ടിൽ മുനാസി (31) നെയാണ് ജില്ലാ ലഹരിവിരുദ്ധ സ്ക്വഡും പുൽപള്ളി പോലീസും ചേർന്ന് പിടികൂടിയത്.
05.10.2025 തിയ്യതി വൈകീട്ട് പെരിക്കല്ലൂർ തോണിക്കടവിനു സമീപം പോലീസിനെ കണ്ടു പരിഭ്രമിച്ച ഇയാളെ പരിശോധിച്ചതിൽ ഇയാളിൽ നിന്ന് 180 ഗ്രാം കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു. പുൽപള്ളി സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ സി രാംകുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.