അമ്പലവയലിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു

അമ്പലവയൽ : അമ്പലവയലിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു. ബാംഗ്ലൂർ സ്വദേശികൾ സഞ്ചരിച്ച വാഹനത്തിനാണ് തീപിടിച്ചത്. ഇന്ന് ഉച്ചക്ക് 1.30തോടെ അമ്പലവയൽ മാർട്ടിൻ ഹോസ്പിറ്റലിന് മുൻവശത്തായാണ് സംഭവം. ആർക്കും പരിക്കില്ല. ബൈക്ക് പൂർണമായി കത്തി നശിച്ചു. നാട്ടുകാരും അമ്പലവയൽ പൊലീസും സ്ഥലത്തെത്തി തീയണച്ചു.