പ്ലാൻ്റ് ജീനോം സേവിയർ റിവാർഡ് ഏറ്റുവാങ്ങി സുനിൽ കുമാർ

ബത്തേരി : കർഷകർക്കുള്ള ഇന്ത്യയിലെ ഏറ്റവും വലിയ റിവാർഡായ പ്ലാന്റ് ജീനോം സേവിയർ അവാർഡ് വയനാട് ചീരാൽ സ്വദേശി സുനിൽ കുമാർ ഏറ്റുവാങ്ങി. ഡൽഹിയിൽ നടന്ന ചടങ്ങിൽ രാഷ്‌ട്രപതി ദ്രൗപതി മുർമുവിൽ നിന്നുമാണ് അദ്ദേഹം റിവാർഡ് സ്വീകരിച്ചത്.
കേന്ദ്രകൃഷിമന്ത്രാലയത്തിനു കീഴിലുള്ള പ്രൊട്ടക്ഷൻ ഓഫ് പ്ലാന്റ് വെറൈറ്റീസ് ആൻഡ് ഫാർമേഴ്സ്റൈറ്റ്സ് അഥോറിറ്റിയാണ് റിവാർഡ് നൽകുന്നത്. പരമ്പരാഗത കർഷകനായ സുനിൽ കുമാർ ക്യാൻസറിനെ പ്രതിരോധിക്കാനുള്ള 2 ഇനങ്ങളായ ലൈസയും ദേവ മല്ലിഗയുമാണ് ഇപ്പോൾ കൃഷി ചെയ്യുന്നത്. ഛത്തീസ്‌ഗഡിന്റെ ഇനമാണ് ‘ലൈസ’. കേരളത്തിൽ ആദ്യമായിട്ടാണ് ഈ ഇനങ്ങൾ പരീക്ഷണാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നത്. ഇത് കൂടാതെ സുനിൽ 200 ൽ അധികം നാടൻ നെൽ വിത്തിനങ്ങൾ സംരക്ഷിക്കുകയും മറ്റ് കർഷകർക്ക് കൈമാറ്റവും ചെയ്തു വരുന്നുണ്ട്. വിവിധ ഇനം കാച്ചിൽ, മഞ്ഞൾ, ഇഞ്ചി, നാടൻ പച്ചക്കറികൾ, പച്ചക്ക് തിന്നുന്ന കപ്പ ചേമ്പും പച്ചവെള്ളത്തിൽ 30 മിനിറ്റ് നേരമിട്ടാൽ ചോറാകുന്ന മാജിക് റൈസും സുനിലിൻ്റെ കാർഷിക പരീക്ഷണങ്ങളിലുണ്ട്.
BSC,MSC മറ്റ് കർഷകരുടെയും കൃഷി പഠനശാലയും കൂടിയാണ് സുനിലിൻ്റെ കൃഷിയിടം. ജൈവ വൈവിധ്യം സംരക്ഷിക്കുന്നതിനെ അടിസ്ഥാനമാക്കിയാണ് 2020-21 ലെ പ്ലാൻ്റ് ജിനോം സേവിയർ റിവാർഡ് സുനിലിനെ തേടിയെത്തിയത്.
ഭാര്യ നിഷയും, മക്കളായ അമൽജിത്ത്, അമയ, ആത്മിക എന്നിവരും പൂർണ പിന്തുണയുമായി സുനിലിനോടൊപ്പം ഉണ്ട്.