October 4, 2025

മണ്ണ് രഹിത ഇഞ്ചികൃഷി : നൂതന രീതിയുമായി മറുനാടൻ കർഷക കൂട്ടായ്മ 

Share

 

നഞ്ചൻഗോഡ് : കാർഷിക രംഗം ഒട്ടേറെ വെല്ലുവിളികളെ നേരിടുന്ന ഇക്കാലഘട്ടത്തിൽ ഇഞ്ചി കർഷകർക്ക് പുതിയൊരു കൃഷി രീതി പരിചയപ്പെടുത്തുകയാണ് മറുനാടൻ കർഷക കൂട്ടായ്മയായ nfpo (national farmers Producer organisation). NFPO യും ബാംഗ്ലൂർ ആസ്ഥാനമായ കോമ്പോ എക്സ്പെർട്ട് എന്ന കമ്പനിയും സംയുക്തമായി മണ്ണ് രഹിത കൃഷി രീതിയെ പരീക്ഷിക്കുകയും കർഷകർക്ക് പരിചയപ്പെടുത്തുകയും ചെയ്തു.

 

പോളിത്തീൻ കവറുകളിൽ സമ്പുഷ്ടീകരിച്ച ചകിരിചോറും NFPO LLP യുടെ സോയിൽ പവറും (ജൈവ വളം) സമ്മിശ്രമായി നിറച്ച് അതിൽ ഇഞ്ചി വിത്തുകൾ നട്ട് തുള്ളിനന രീതിയിൽ വെള്ളവും വളവും നിയന്ത്രണത്തോടെ നൽകി ശാസ്ത്രീയ രീതികൾ അവലംബിച്ചുകൊണ്ടാണ് കൃഷി മുന്നോട്ട് പോകുന്നത്. കേവലം 93 ദിവസം മാത്രം വളർച്ചയുള്ള ഇഞ്ചിതോട്ടത്തിൽ സ്വാഭാവിക നിലയിൽ നിന്നും 30% വിളവ് അധികം ലഭിച്ചു എന്നത് പ്രത്യേകതയാണ്.

 

മണ്ണ് രഹിത കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിന്, കൃഷിക്കാവശ്യമായ ഗുണനിലവാരമുള്ള എല്ലാ വിധ സാധനസാമഗ്രികളും NFPO വഴി കുറഞ്ഞ നിരക്കിൽ വിതരണം ചെയ്യും. തദ്ദേശീയർ ഉൾപ്പെടെ ഒട്ടേറെ കർഷകർ പങ്കെടുത്ത മണ്ണ് രഹിത ഇഞ്ചി കൃഷി യുടെ പഠന ബോധവൽക്കരണക്ലാസ്സിൽ കോമ്പോ എക്സ്പേർട്ട് കമ്പനിയുടെ ശ്രീ.രാജേന്ദ്രകുമാർ മുഖ്യ പ്രഭാഷണം നടത്തി NFPO സംഘടന ചെയർമാൻ ഫിലിപ്പ് ജോർജ്, nfpo കമ്പനി ചെയർമാൻ VL. അജയകുമാർ എന്നിവർ പദ്ധതിയെ കുറിച്ച് വിശദീകരിച്ചു. NFPO കൺവീനർ റസാഖ് sm, ബിനീഷ് ഡോമിനിക് എന്നിവർ ആശംസകൾ നേർന്നു. കമ്പനി ഡയറക്ടർ ജോസ് kp നന്ദി പറഞ്ഞു.


Share
Copyright © All rights reserved. | Newsphere by AF themes.