3000 ത്തോളം പേർ പങ്കെടുക്കുന്ന ഫലസ്തീൻ ഐക്യദാർഢ്യ മഹാറാലി നാളെ പനമരത്ത്

പനമരം : ലോക ജനതയുടെ മനസാക്ഷിയെ മരവിപ്പിച്ചുകൊണ്ട് ഫലസ്തീനിൽ ഇസ്രാഈൽ നടത്തുന്ന നരനായാട്ടിനെതിരേ നാളെ ( വെള്ളിയാഴ്ച ) ഫലസ്തീൻ ഐക്യദാർഢ്യ സംയുക്ത സമിതിയുടെ നേതൃത്വത്തിൽ പനമരത്ത് ഫലസ്തീൻ ഐക്യദാർഢ്യ മഹാറാലി നടക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു.
വെള്ളിയാഴ്ച വൈകീട്ട് നാലിന് പനമരം ആര്യന്നൂർനടയിൽ നിന്നും മഹാറാലി ആരംഭിക്കും. റാലിയിൽ 3000 ത്തോളം പേർ പങ്കെടുക്കും. തുടർന്ന് കെഎസ്എഫ്ഇ ഓഫീസിന് സമീപം ഐക്യദാർഢ്യ സംഗമം നടക്കും. എം.വി. ശ്രേയാംസ്കുമാർ, പി.വി. അൻവർ, സംഷാദ് മരയ്ക്കാർ, അഡ്വ. നജ്മ തബ്ഷീറ, എൻ.പി. ചേക്കുട്ടി, മമ്മൂട്ടി നിസാമി തരുവണ, പ്രസീത അഴീക്കോട് തുടങ്ങി രാഷ്ട്രീയ, സാംസ്‌കാരിക,സാമൂഹിക മാധ്യമ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ പ്രതിഷേധ സംഗമത്തിൻ്റെ ഭാഗമാകും.
പത്രസമ്മേളനത്തിൽ ചെയർമാൻ കെ. അബ്ദുൽ അസീസ്, കൺവീനർ മഹേഷ് കൃഷ്‌ണൻ, ട്രഷറർ എം. സുലൈമാൻ ഹാജി, ഷൗക്കത്ത് പള്ളിയാൽ, സുബൈർ കടന്നോളി, ജസീർ കടന്നോളി പങ്കെടുത്തു.