ബ്രേക്കിട്ടു, സ്വര്‍ണം താഴേക്ക്! ഇന്ന് പവന് 400 രൂപ കുറഞ്ഞു

ഇന്ന് വിജയദശമി ദിനത്തില്‍ സ്വർണ വില താഴേക്ക് ഇടിയുന്നു. തുടർച്ചയായ വിലക്കയറ്റത്തിനു ശേഷമാണ് ഇന്ന് സ്വർണ വില കുറഞ്ഞത്. പവന് 400 രൂപ ഇന്ന് കുറഞ്ഞിട്ടുണ്ട്. ഇന്നലെ രാവിലെ വില ഉയർന്നതിനു ശേഷം പതിവു പോലെ ഉച്ചക്കു ശേഷവും സ്വർണ വില വർദ്ധിച്ചു. അതായത് ഇന്നലെ മൊത്തം പവന് 1,320 രൂപയും ഗ്രാമിന് 165 രൂപയും വർദ്ധിച്ചു.
സ്വർണ വില ഓരോ ദിവസവും വർദ്ധിക്കുന്നത് സാധാരണക്കാരുടെ പ്രതീക്ഷകള്‍ ഇല്ലാതാക്കുന്നു. ഇന്ന് രാവിലെ വില ഇടിഞ്ഞെങ്കിലും നിലവിലെ ട്രെൻഡ് അനുസരിച്ച് ഉച്ചക്കു ശേഷം ഈ വിലയില്‍ മാറ്റം വന്നേക്കാം. ഒരുവേള ഈ വിലയില്‍ കുതിപ്പും സംഭവിക്കാം. ദീപാവലിക്ക് സ്വർണം വാങ്ങിക്കൂട്ടാമെന്ന ചിന്തയൊന്നും ഇനി നടക്കില്ല. പവൻ വില 90,000 രൂപയിലേക്കാണ് കുതിക്കുന്നത്. ഇതൊന്നും സാധാരണക്കാരന് താങ്ങാനാവുന്ന വിലയല്ല.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 50 രൂപ കുറഞ്ഞ് 10,880 രൂപയായി. ഒരു പവന് 400 രൂപ കുറഞ്ഞ് 87,040 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 1,08,800 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 11,869 രൂപയും പവന് 94,952 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 8902 രൂപയും പവന് 71,216 രൂപയുമാണ്.
കേരളത്തില്‍ സ്വർണ വില നിശ്ചയിക്കുന്നത് രാജ്യാന്തര വിലയിലെ ചലനങ്ങള്‍ക്ക് അടിസ്ഥാനമാക്കിയാണ്. ഇന്ന് രാജ്യാന്തര വിലയില്‍ നേരിയ കുറവുണ്ടായതാണ് ആഭ്യന്തര വിപണിയിലും വില ഇടിയാൻ കാരണമായത്. ഇന്ന് രാജ്യാന്തര സ്പോട്ട് സ്വർണ വില 3,865.46 ഡോളറിലെത്തി നില്‍ക്കുന്നു.
ഇന്ന് സ്വർണ വിലയില്‍ നേരിയ ഇടിവ്
അമേരിക്ക വീണ്ടും അടിസ്ഥാന പലിശ നിരക്ക് വെട്ടിക്കുറക്കുമെന്ന സൂചന നല്‍കുന്നതാണ് ഓരോ ദിവസവും രാജ്യാന്തര വില ഉയരാൻ കാരണമാവുന്നത്. എന്നാല്‍ ഇന്ന് വില ഇടിഞ്ഞത് സ്വർണ നിക്ഷേപങ്ങളില്‍ നിന്നുള്ള ലാഭമെടുപ്പ് കാരണമാണ്. സാധാരണയായി സ്വർണത്തിൻ്റെ കുതിപ്പ് തുടർച്ചയായി തുടർന്നാല്‍ നിക്ഷേപകർ ലാഭം എടുക്കും. ഇത് സ്വർണ വിലയെ ദുർബലമാക്കാറുണ്ട്.
ഇന്നത്തെ സ്വർണാഭരണ വില
ഇന്നത്തെ സ്വർണ വില താഴേക്ക് കുറയുന്നു. ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 94,180 രൂപ നല്‍കേണ്ടി വരും. ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 11,810 രൂപയും കരുതേണ്ടി വരും. 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോള്‍മാർക്ക് ചാർജ് (53.10 രൂപ) എന്നീ ചാർജുകള്‍ ഈടാക്കുമ്ബോഴാണ് ഈ തുകയിലെത്തുന്നത്. ഇന്നലെ രണ്ട് തവണ കത്തിക്കയറിയ ശേഷമാണ് സ്വർണ വില ഇന്ന് കുറഞ്ഞത്. എന്നാല്‍ ഈ വിലക്കുറവ് ആശ്വാസകരമല്ല എന്നതാണ് സത്യം.