വില്പനക്കായി വീട്ടിൽ സൂക്ഷിച്ച 9 ലിറ്റർ വാറ്റ് ചാരായവും വാറ്റുപകരണങ്ങളുമായി പിടിയിൽ

പനമരം : കൈതക്കൽ ഡിപ്പോമുക്ക് പരക്കുനി ഗോവിന്ദൻ ( ബൈജു 48 ) കൈതക്കൽ എന്നയാളുടെ വീട്ടിൽ നിന്നും വില്പന നടത്തുന്നതിനായി വാറ്റി സൂക്ഷിച്ചിരുന്ന 9 ലിറ്റർ നിരോധിത വാറ്റ് ചാരായവും വാറ്റുപകരണങ്ങളും മറ്റും പിടികൂടി.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്ന് 1.10.2025 തിയ്യതി ഉച്ചയോടെ പനമരം പോലീസ് സബ് ഇൻസ്‌പെക്ടർ സുഹൈലിന്റെ നേതൃത്വത്തിൽ ഗോവിന്ദന്റെ കൈതക്കൽ ഡിപോമുക്കിലുള്ള വീട് പരിശോധന നടത്തിയതിലാണ് ചാരായം കണ്ടെത്തിയത്. തുടർന്ന് ഗോവിന്ദനെ അറസ്റ്റ് ചെയ്യുകയും ചാരായവും മറ്റും കസ്റ്റഡിയിലെടുത്ത് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കിയതിൽ റിമാൻഡ് ചെയ്തിട്ടുള്ളതാണ്.