ആധാര്‍ കാര്‍ഡ് നഷ്ടപ്പെട്ടോ? പേടിക്കേണ്ട ; ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും നല്‍കിവരുന്ന 12 അക്ക വിവിധോദ്ദേശ്യ ഏകീകൃത തിരിച്ചറിയല്‍ നമ്ബർ ആണ് ആധാർ. സർക്കാർ പദ്ധതികള്‍ക്കും, അക്കൗണ്ട് എടുക്കുന്നതുപോലെയുള്ള ബാങ്ക് സംബന്ധമായ ആവശ്യങ്ങള്‍ക്കുമെല്ലാം ഓരോ ഇന്ത്യൻ പൗരന്റെയും സുപ്രധാന രേഖകളില്‍ ഒന്നായ ആധാർ വേണം.ഇങ്ങനെയുള്ള ആധാർ നഷ്ടപ്പെട്ടാല്‍ നമ്മള്‍ എന്ത് ചെയ്യും? നിങ്ങളുടെ ആധാർ കാർഡ് നഷ്‌ടപ്പെട്ടാല്‍, ഓണ്‍ലൈനായി അപേക്ഷിച്ച് പുതിയ പിവിസി കാർഡിനായി ഓർഡർ ചെയ്യാവുന്നതാണ്. സാധാരണക്കാരായ പലർക്കും ഇക്കാര്യം അറിയില്ല.
യുഐഡിഎഐ “ഓർഡർ ആധാർ പിവിസി കാർഡ്” എന്ന പേരില്‍ ഒരു ഓണ്‍ലൈൻ സേവനവും ആരംഭിച്ചിട്ടുണ്ട്. ഇ ആധാറിന് അപേകഷിക്കുന്നതെങ്ങനെയെന്ന് നോക്കാം.
ഓഫ് ലൈനായും ഡ്യുപ്ലിക്കേറ്റ് ആധാറിനായി അപേക്ഷിക്കാവുന്നതാണ്.