ഭാരത് ഇലക്‌ട്രോണിക്സ് ലിമിറ്റഡില്‍ എന്‍ജിനീയര്‍മാര്‍ക്ക് അവസരം ; 610 ഒഴിവുകള്‍

എന്‍ജിനിയറിങ് ബിരുദധാരികള്‍ക്ക് മികച്ച അവസരം. കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴില്‍ പ്രവർത്തിക്കുന്ന ഭാരത് ഇലക്‌ട്രോണിക്സ് ലിമിറ്റഡില്‍ (BEL) ട്രെയിനി എന്‍ജിനിയർ-I തസ്തികയില്‍ നിയമനം നടത്തുന്നു. നിയമനം ലഭിക്കുന്നവർക്ക് ഇന്ത്യയിലുടനീളമുള്ള വിവിധ പ്രോജക്ടുകളുടെ ഭാഗമാകാൻ ഇതിലൂടെ അവസരം ലഭിക്കും. 610 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
എ.ഐ.സി.ടി.ഇ/യു.ജി.സി അംഗീകരിച്ച അംഗീകൃത സർവകലാശാലയില്‍ നിന്ന് ബി.ഇ, ബി.ടെക്, അല്ലെങ്കില്‍ ബി.എസ്‌സി. എഞ്ചിനീയറിങ് (4 വർഷത്തെ കോഴ്‌സ്) ബിരുദം നേടിയിരിക്കണം.
ഇലക്‌ട്രോണിക്‌സ്: ഇലക്‌ട്രോണിക്‌സ്, ഇലക്‌ട്രോണിക്‌സ് & കമ്മ്യൂണിക്കേഷൻ, ഇലക്‌ട്രോണിക്‌സ് & ടെലികമ്മ്യൂണിക്കേഷൻ, ഇലക്‌ട്രോണിക്‌സ് & ഇൻസ്ട്രുമെന്റേഷൻ, കമ്മ്യൂണിക്കേഷൻ, ടെലികമ്മ്യൂണിക്കേഷൻ. മെക്കാനിക്കല്‍: മെക്കാനിക്കല്‍ എഞ്ചിനീയറിങ്, മെക്കാട്രോണിക്‌സ്, ഇൻഡസ്ട്രിയല്‍ എഞ്ചിനീയറിംഗ് & മാനേജ്‌മെന്റ്.
കമ്ബ്യൂട്ടർ സയൻസ്: കമ്ബ്യൂട്ടർ സയൻസ്, കമ്ബ്യൂട്ടർ സയൻസ് & എഞ്ചിനീയറിങ്, കമ്ബ്യൂട്ടർ സയൻസ് എഞ്ചിനീയറിങ്, ഇൻഫർമേഷൻ ടെക്‌നോളജി, ഇൻഫർമേഷൻ സയൻസ് & എഞ്ചിനീയറിങ്.
ഇലക്‌ട്രിക്കല്‍: ഇലക്‌ട്രിക്കല്‍, ഇലക്‌ട്രിക്കല്‍, ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിങ്.
ഈ വിഭാഗങ്ങളില്‍ ബിരുദമായുള്ളവർക്ക് അപേക്ഷിക്കാം.
നിയമനം ലഭിക്കുന്നവർക്ക് ആദ്യ വർഷം 30,000 രൂപയും അതിന് പുറമെ 12000 രൂപ അധികമായും ലഭിക്കും. ഒറ്റത്തവണ നടക്കുന്ന എഴുത്തു പരീക്ഷ അടിസ്ഥനമാക്കിയാണ് ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുക. ബംഗളുരുവില്‍ വെച്ചാണ് പരീക്ഷ നടത്തുന്നത്.
അപേക്ഷകള്‍ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 10. പ്രായപരിധി,അപേക്ഷ ഫീസ് അടക്കമുള്ള വിവരങ്ങള്‍ക്കായി https://bel-india.in/job-notifications/ സന്ദർശിക്കുക.