രണ്ട് മാസമായി മോഷണം പതിവ് : ഒടുവിൽ കള്ളന്‍ പിടിയില്‍

പനമരം : കഴിഞ്ഞ രണ്ട് മാസമായി പനമരം പ്രദേശത്തുകാരുടെ ഉറക്കം കെടുത്തിയ കള്ളനെ പനമരം പോലീസ് പിടികൂടി. കൂത്താളി സ്വദേശി നവാസ് മന്‍സിലില്‍ മുജീബാണ് പിടിയിലായത്.
ഇന്നലെ ബത്തേരിയില്‍ നിന്നുമാണ് പ്രത്യേക അന്വേഷണ സംഘം ഇയാളെ പിടികൂടിയത്. കഴിഞ്ഞ രണ്ട് മാസമായി പനമരത്തും പരിസരത്തും നിരവധി വീടുകളിലും, സ്ഥാപനങ്ങളിലും, ആരാധനാലയങ്ങളിലും മോഷണം നടത്തിയ വ്യക്തിയാണിയാള്‍. കൂടാതെ ജില്ലയ്ക്ക് അകത്തും പുറത്തും നിരവധി കേസുകളില്‍ പ്രതിയുമാണ്. പനമരം പോലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു.