വയനാട്ടിലെ അധ്യാപക ഒഴിവുകൾ

ബത്തേരി ∙ ഗവ.സർവജന വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ യുപിഎസ്ടി താൽക്കാലിക നിയമനത്തിനു കൂടിക്കാഴ്ച 15നു രാവിലെ 11ന്.
തലപ്പുഴ ∙ വാളാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗം കൊമേഴ്സ് അധ്യാപക ഒഴിവുണ്ട്. അഭിമുഖം 15ന് രാവിലെ 10 ന് നടക്കും.
കരിങ്കുറ്റി ∙ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ വിഎച്ച്എസ്ഇ വിഭാഗം നോൺ വൊക്കേഷനൽ ടീച്ചർ ബയോളജി ജൂനിയർ താൽക്കാലിക അധ്യാപക നിയമനത്തിനു കൂടിക്കാഴ്ച 15നു രാവിലെ 10ന്.
സുൽത്താൻബത്തേരി
ജിവി എച്ച്എസ് (ടിഎച്ച്എസ്) വി എച്ച്എസ്ഇ കെമിസ്ട്രി സീനി യർ നോൺ വൊക്കേഷണൽ അധ്യാപക അഭിമുഖം 15-ന് രാവിലെ ഒൻപതിന്.
കണിയാമ്പറ്റ ടീച്ചര്‍ എഡ്യൂക്കേഷന്‍ സെന്ററില്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍, ഫൈന്‍ ആര്‍ട്‌സ്, പെര്‍ഫോമിങ് ആര്‍ട്‌സ് വിഭാഗങ്ങളിലേക്ക് അധ്യാപകരെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടെ പി.ജിയും നെറ്റുമാണ് യോഗ്യത. താത്പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി സെപ്റ്റംബര്‍ 15 ന് രാവിലെ 11 ന് കോളേജ് ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം. ഫോണ്‍- 9846717461
തേറ്റമല ഗവ. ഹൈസ്കൂളിൽ
എൽപിഎസി നിയമനകൂടിക്കാഴ്ച തിങ്കളാഴ്ച രാവിലെ 11-ന് സ്കൂൾ ഓഫീസിൽ.
തൃശ്ശിലേരി ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾവിഭാഗം ബയോളജി അധ്യാപക ഒഴിവ്. അഭിമുഖം തിങ്കളാഴ്ച രാവിലെ 11-ന് സ്കൂൾ ഓഫീസിൽ.
അമ്പലവയൽ നെല്ലാറച്ചാൽ ഗവ. ഹൈസ്കൂളിൽ ഒഴിവുള്ള എച്ച്എസ്ടി ഇംഗ്ലീഷ്, ജൂനിയർ ഹിന്ദി (യുപി) തസ്തികകളിലേ ക്ക് താത്കാലിക നിയമനം. കൂടിക്കാഴ്ച തിങ്കളാഴ്ച രണ്ടുമണിക്ക് സ്കൂൾ ഓഫീസിൽ.