കാണാതായ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി

പുൽപ്പള്ളി : കാണാതായ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി. മീനംകൊല്ലി കനിഷ്‌ക നിവാസ് കുമാരന്റെ മകൾ കനിഷ്ക (16) യെയാണ് ടൗണിനോട് ചേർന്ന കൃഷിയിടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
പടിഞ്ഞാറത്തറയിൽ പത്താം ക്ലാസ്സിൽ പഠിക്കുകയായിരുന്നു. കനിഷ്‌ക്കയെ ഞായറാഴ്ച രാത്രി ഏഴ് മണി മുതൽ വീട്ടിൽ നിന്ന് കാണാതായിരുന്നു. ബന്ധുക്കൾ പുൽപ്പള്ളി പൊലീസിലടക്കം പരാതി നൽകിയിരുന്നു. ഇന്ന് ഉച്ചയോടെ യാണ് മൃതദേഹം കണ്ടെത്തിയത്.