കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

സുൽത്താൻ ബത്തേരി–പാട്ടവയൽ റോഡിൽ പഴൂർ മുണ്ടക്കൊല്ലിയിൽ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. കെ.എസ്.ആർ.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. പന്തല്ലൂർ നെല്ലാക്കോട്ട പാക്കണ സ്വദേശി മുഹമ്മദ് ഹാഷിം ഇസ്മായീൽ (32) ആണ് മരിച്ചത്.
ഇന്ന് രാവിലെ 8.15ഓടെയാണ് അപകടം ഉണ്ടായത്. ബത്തേരിയിൽ നിന്ന് കോയമ്പത്തൂരിലേക്ക് പോകുന്ന ബസ്സും ബത്തേരി ഭാഗത്തേക്ക് ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കുമാണ് അപകടത്തിൽപ്പെട്ടത്. ബത്തേരിയിലെ സ്വകാര്യ വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനാണ്. നൂൽപ്പുഴ പോലീസ് തുടർനടപടികൾ സ്വീകരിച്ചു.