ഇന്റലിജൻസ് ബ്യൂറോയില്‍ സെക്യൂരിറ്റി അസിസ്റ്റന്റ് ആവാം : പത്താം ക്ലാസുകാര്‍ക്ക് അവസരം

ഇന്റലിജൻസ് ബ്യൂറോയില്‍ തൊഴില്‍ നേടാൻ മറ്റൊരു അവസരം കൂടി. സെക്യൂരിറ്റി അസിസ്റ്റന്റ് തസ്തികയിലാണ് ഒഴിവുകള്‍ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മോട്ടോർ ട്രാൻസ്‌പോർട്ട് വിഭാഗത്തിലാകും നിയമനം ലഭിക്കുക. ഇന്ത്യയില്‍ അകെ 455 ഒഴിവുകളാണ് ഉള്ളത്. തിരുവന്തപുരത്ത് ഒമ്ബത് ഒഴിവുകള്‍ ഉണ്ട്.
അപേക്ഷകർ പത്താം ക്ലാസ് പാസ് ആയിരിക്കണം. ലൈറ്റ് മോട്ടോർ വെഹിക്കിള്‍ ലൈസൻസ് ഉണ്ടായിരിക്കണം. ഡ്രൈവിങ്ങില്‍ ഒരു വർഷത്തെ പരിചയം വേണം. 18 മുതല്‍ 27 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാം. സംവരണ വിഭാഗത്തില്‍പ്പെട്ടവർക്ക് ഇളവുകള്‍ ലഭിക്കും.
കമ്ബ്യൂട്ടർ ബേസ്ഡ് ടെസ്റ്റ് ആകും ആദ്യം. ഇതിനായി കേരളത്തില്‍ തിരുവനന്തപുരം,കൊല്ലം,കോട്ടയം,എറണാകുളം,തൃശ്ശൂർ,കോഴിക്കോട്, കണ്ണൂർ എന്നി ജില്ലകളില്‍ കേന്ദ്രങ്ങളുണ്ടാകും. സെപ്റ്റംബർ 28 ന് മുൻപ് ഓണ്‍ലൈൻ ആയി വേണം അപേക്ഷകള്‍ സമർപ്പിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദർശിക്കുക www.mha.gov.in.