കൃഷ്ണഗിരിക്ക് സമീപം വാഹനാപകടത്തിൽ യുവാവ് മരിച്ചു : രണ്ടുപേർക്ക് പരിക്ക്

മീനങ്ങാടി : കൃഷ്ണഗിരിക്ക് സമീപം ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട സ്കൂട്ടർ കാറിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം. മീനങ്ങാടി മൈലമ്പാടി തച്ചമ്പത്ത് ശിവരാഗ് (19) ആണ് മരിച്ചത്. പരിക്കേറ്റ മറ്റ് രണ്ടുപേർ കൽപ്പറ്റയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. വെള്ളിയാഴ്ച രാത്രി 7 മണിയോടെയായിരുന്നു അപകടം.