ആശ്വാസം : സ്വർണവിലയില്‍ നേരിയ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയില്‍ നേരിയ ഇടിവ്. കഴിഞ്ഞ ദിവസം ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയാണ് കേരളത്തില്‍ രേഖപ്പെടുത്തിയത്, 78,440 രൂപ.
എന്നാല്‍ ഇന്ന് 80 രൂപ കുറഞ്ഞ് ഒരു പവന് 78,360 രൂപ എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം സ്വർണത്തിന് 9795 രൂപയാണ് നല്‍കേണ്ടത്.
നിലവില്‍, ജിഎസ്ടിയും പണിക്കൂലിയും ഹോള്‍മാർക്ക് ഫീസുമടക്കം ഒരു പവൻ ആഭരണത്തിന് കുറഞ്ഞത് 85,000 രൂപയ്ക്ക് മുകളില്‍ നല്‍കേണ്ട അവസ്ഥയാണ്. ഒരു ഗ്രാം സ്വർണത്തിന് 10700 രൂപയോളം വില വരും. വിവാഹ സീസണുകളുടെയും ഓണക്കാലത്തിന്റെയും ഈ സമയത്ത്, സ്വർണവില ഉയരുന്നത് തിരിച്ചടിയായിട്ടുണ്ട്. ഇനി, വിലയില്‍ വൻ ഇടിവ് സംഭവിക്കുമോ, അതോ 80,000 കടക്കുമോ എന്നാണ് അറിയാനുള്ളത്.
സെപ്റ്റംബറില്‍ യുഎസ് ഫെഡറല്‍ റിസർവ് നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകളും, ഇസ്രായേല്‍-ഗാസ സംഘർഷം, പുതുക്കിയ താരിഫ് വർദ്ധനവ് ഉള്‍പ്പെടെയുള്ള ഭൗമരാഷ്ട്രീയ സംഘർഷങ്ങളുമാണ് സ്വർണവില ഉയരാൻ കാരണം. കൂടാതെ സ്വർണ്ണത്തിലുള്ള നിക്ഷേപം വർധിക്കുന്നതും സ്വർണത്തിന് പോസിറ്റീവാണ്.
സെപ്റ്റംബർ മാസത്തെ സ്വർണ വില
സെപ്റ്റംബർ 1 – 77,640
സെപ്റ്റംബർ 2 – 77800
സെപ്റ്റംബർ 3 – 78,440
സെപ്റ്റംബർ 4 – 78,360