September 4, 2025

പാര്‍ക്ക് ചെയ്യരുത്, വ്യൂ പോയിന്‍റില്‍ കൂട്ടം കൂടി നില്‍ക്കരുത് ; ഓണത്തിരക്ക് പ്രമാണിച്ച്‌ താമരശ്ശേരി ചുരത്തില്‍ 3 ദിവസത്തേക്ക് നിയന്ത്രണം

Share

 

കൽപ്പറ്റ : ഓണത്തിരക്ക് പ്രമാണിച്ച്‌ താമരശ്ശേരി ചുരത്തില്‍ 3 ദിവസത്തേക്ക് നിയന്ത്രണം. ചുരത്തില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുതെന്നും വ്യൂ പോയിന്‍റില്‍ കൂട്ടം കൂടി നില്‍ക്കരുതെന്നും പൊലീസ് സന്ദര്‍ശകര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം താമരശ്ശേരി ചുരത്തില്‍ മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന്ന് ഗതാഗത തടസം നേരിട്ടിരുന്നു. തുടര്‍ന്ന് വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് ഓഗസ്റ്റ് 31 ന് മള്‍ട്ടിആക്‌സില്‍ വാഹനങ്ങള്‍ക്കും പ്രവേശനാനുമതി നല്‍കിയിരുന്നു. എന്നാല്‍ ചുരത്തില്‍ ഒറ്റവരിയായുള്ള ഗതാഗത നിയന്ത്രണം തുടരുമെന്നും പൊലീസ് അറിയിച്ചിരുന്നു. പൊലീസിന്റെ നിയന്ത്രണത്തോടെ ഇരു ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ കൃത്യമായ സമയം ഇടവിട്ടാണ് കടത്തിവിടുക.

 

മഴ ശക്തമാകുന്ന സാഹചര്യങ്ങളുണ്ടായാല്‍ നിയന്ത്രണങ്ങള്‍ പുന:സ്ഥാപിക്കുമെന്നാണ് പൊലീസ് അറിയിച്ചിരുന്നത്. ചുരം വ്യൂപോയിന്റില്‍ വിനോദസഞ്ചാരികള്‍ക്ക് ഏർപ്പെടുത്തിയ വിലക്ക് തുടരും. ഇവിടെ വാഹനം നിര്‍ത്തുകയോ ആളുകള്‍ പുറത്തേക്കിറങ്ങുകയോ ചെയ്യരുതെന്നും ജില്ലാ കലക്ടർ നിര്‍ദേശം നല്‍കിയിരുന്നു.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.