വില്പനക്കായി കൈവശം വച്ച മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

കമ്പളക്കാട് : വില്പന നടത്തുന്നതിനായി കൈവശം വച്ച മാരക മയക്കുമരുന്നായ 1.25 ഗ്രാം എംഡിഎംഎയും, 0.870 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ.
കമ്പളക്കാട് മടക്കിമല സ്വദേശി ചെറുവനശ്ശേരി അജ്നാസ് (32) നെയാണ് കമ്പളക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്നും എംഡിഎംഎ ഉപയോഗിക്കുന്നതിനുള്ള ഹുക്കയും മറ്റും പിടിച്ചെടുത്തു.
കമ്പളക്കാട് പോലീസ് സ്റ്റേഷൻ എസ്ഐമാരായ വി. രാജു, രാംലാൽ, സിപിഒമാരായ എം.എ. ശിഹാബ്, എ.കെ. കൃഷ്ണദാസ്, പി. നിഷാദ്, അജികുമാർ എന്നിവരാണ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.