വയനാട് സ്വദേശിയായ യുവാവിനെ 14 ദിവസമായി കാണ്മാനില്ല

മുട്ടിൽ : പരിയാരം കുറുമകൊല്ലി ഉന്നതിയിൽ താമസിക്കുന്ന അഖിലേഷ്.കെ.കെ (29) എന്നയാളെ 20.08.2025 തിയ്യതി രാവിലെ മുതൽ കാണ്മാനില്ല. അന്നെ ദിവസം കൽപ്പറ്റയിലുള്ള അഡലെയിഡ് എന്ന സ്ഥലത്ത് ജോലിക്ക് പോകുകയാണ് എന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയതായിരുന്നു.
അടയാളവിവരം:- 160 CM ഉയരം, ഇരു നിറം, മെലിഞ്ഞ ശരീരം.
കാണാതാകുമ്പോൾ പച്ചക്കള്ളി ഷർട്ടും, ചാരക്കളറുള്ള ജീൻസുമാണ് ധരിച്ചിരിക്കുന്നത്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ കൽപ്പറ്റ പോലീസ് സ്റ്റേഷനിൽ വിവരമറിയിക്കുക.
കൽപ്പറ്റ പോലീസ് സ്റ്റേഷൻ :04936-202400
ഇൻസ്പെക്ടർ എസ്.എച്ച്.ഓ :9497987196