September 2, 2025

പത്താം ക്ലാസ്സുകാർക്ക് റെയില്‍വേയില്‍ ജോലി : 2,865 ഒഴിവുകള്‍

Share

 

വെസ്റ്റ് സെൻട്രല്‍ റെയില്‍വേ (ഡബ്ല്യുസിആർ) യിലേക്കുള്ള 2,865 അപ്രന്റീസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച്‌ റെയില്‍വേ റിക്രൂട്ട്മെന്റ് സെല്‍ (ആർആർസി). അപേക്ഷകർക്ക് സെല്ലിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ wcr.indianrailways.gov.in-ല്‍ രജിസ്റ്റർ ചെയ്യാവുന്നതാണ്. സെപ്റ്റംബർ 29 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

 

അപേക്ഷ സമർപ്പിക്കുന്നവർക്ക് 24ന് ഇടയില്‍ പ്രായമുള്ളവരായിരിക്കണം. കൂടാതെ പത്താം ക്ലാസ് കുറഞ്ഞത് 50 ശതമാനം മാർക്കോടെ പാസായിരിക്കണം. NCVT/SCVT യില്‍ നിന്നുള്ള നാഷണല്‍ ട്രേഡ് സർട്ടിഫിക്കറ്റ് (NTC) അപേക്ഷകരുടെ കൈവശം ഉണ്ടായിരിക്കണം. പട്ടികജാതി (SC)/പട്ടികവർഗ (S) വിഭാഗക്കാർക്ക് പ്രായപരിധിയില്‍ ഇളവ് ലഭിക്കും. മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ക്ക് (OBC) മൂന്ന് വർഷത്തെ ഇളവാണ് പ്രായപരിധിയില്‍ ലഭിക്കുക.

 

പത്താം ക്ലാസിലോ തത്തുല്യമായ ക്ലാസിലോ അല്ലെങ്കില്‍ പന്ത്രണ്ടാം ക്ലാസിൻ്റെയോ മാർക്കിന്റെയും ഐടിഐ/ട്രേഡ് പരീക്ഷയിലെ മാർക്കിന്റെയും അടിസ്ഥാനത്തിലാണ് ആർ‌ആർ‌സി ഡബ്ല്യുസി‌ആർ അപ്രന്റീസ് തസ്തികയിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രക്രിയ നടത്തുന്നത്. ട്രേഡ്, കമ്മ്യൂണിറ്റി, ഡിവിഷൻ എന്നിവ പരിഗണിച്ചാണ് മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുന്നത്.

 

എസ്‌സി/എസ്ടി, പിഡബ്ല്യുബിഡി, വനിതാ ഉദ്യോഗാർത്ഥികള്‍ ഒഴികെയുള്ള എല്ലാ ഉദ്യോഗാർത്ഥികളും 141 രൂപയാണ് അപേക്ഷാ ഫീസ്. അപേക്ഷാ പ്രക്രിയയില്‍, ഉദ്യോഗാർത്ഥികള്‍ 10, 12 ക്ലാസ്, ഐടിഐ/ട്രേഡ് സർട്ടിഫിക്കറ്റുകള്‍, ഫോട്ടോ, ഒപ്പ് തുടങ്ങിയ വിവിധ രേഖകള്‍ സമർപ്പിക്കേണ്ടതുണ്ട്.

 

 

എങ്ങനെ അപേക്ഷിക്കാം?

 

സെല്ലിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ wcr.indianrailways.gov.in സന്ദർശിക്കുക.

‘റിക്രൂട്ട്‌മെന്റ്’ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

തുടർന്ന്, ‘റെയില്‍വേ റിക്രൂട്ട്‌മെന്റ് സെല്‍’ എന്നതിലും തുടർന്ന്, ‘എൻഗേജ്‌മെന്റ് ഓഫ് ആക്‌ട് അപ്രന്റീസസ്’ എന്നതിലും ക്ലിക്ക് ചെയ്യുക.

പുതിയ രജിസ്ട്രേഷൻ എന്നതില്‍ ക്ലിക്ക് ചെയ്യുക.

ട്രേഡ് തിരഞ്ഞെടുത്ത് നിങ്ങളുടെ വിശദാംശങ്ങള്‍ നല്‍കുക.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.