മിന്നിച്ച് പൊന്ന്..! സംസ്ഥാനത്തെ സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡുകൾ ഭേദിച്ച് മുന്നോട്ട്

സംസ്ഥാനത്ത് റെക്കോര്‍ഡ് ഭേദിച്ചുള്ള സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. ഒരു ഗ്രം സ്വർണത്തിന് ഇരുപത് രൂപ വർധിച്ച് 9,725 ആയി. പവൻ 160 രൂപ വർധിച്ച് 77,800 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.
ചരിത്രത്തിലാദ്യമായി ഇന്നലെയാണ് സ്വർണവില 77000 കടന്നത്. 680 രൂപയാണ് ഇന്നലെ മാത്രം പവന് ഉയർന്നത്. മൂന്ന് ദിവസം മുമ്ബാണ് സ്വർണം 76,960 രൂപ എന്ന റെക്കോർഡ് വില തൊട്ടത്. 76,960 രൂപയായിരുന്നു അന്ന് സ്വർണ വില. പിന്നീടുള്ള ദിവസങ്ങളില്‍ വില കൂടുതല്‍ ഉയർന്ന് പോകുന്ന കാഴ്ചയാണ് കാണുന്നത്.
ഓണം അടുത്തപ്പോള്‍ തന്നെ വലിയ കുതിച്ചു ചാട്ടമാണ് സ്വർണ വിപണിയിലുണ്ടായത്. 10,000 രൂപയിലേക്കാണ് ഒരു ഗ്രാം സ്വർണത്തിൻ്റെ വില അടുത്തത്. ചിങ്ങ മാസത്തിലെ വിവാഹ വിപണിയില്‍ വലിയ ആശങ്കയാണ് സ്വർണവില സൃഷ്ടിക്കുന്നത്.