വീണ്ടും റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില : ഇന്ന് 680 രൂപ കൂടി 77000 കടന്നു

സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍. കഴിഞ്ഞ ശനിയാഴ്ച സ്വർണവില 76,000 കടന്ന് ചരിത്ര റെക്കോര്‍ഡിലെത്തിയിരുന്നു. ഈ വിലയാണ് വീണ്ടും വര്‍ധിച്ച് 77,000 കടന്നത്. ഇതാദ്യമായാണ് സ്വർണവില 77,000ത്തിലെത്തുന്നത്. ഇന്ന് ഗ്രാമിന് 85 രൂപയുടെ വർധനയാണ് ഉണ്ടായത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 9705 രൂപയാണ് വില. പവന് 680 രൂപ വര്‍ധിച്ച് 77,640 രൂപയായി.
ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക്, സ്വര്‍ണത്തിന്റെ രാജ്യാന്തര വില, കസ്റ്റംസ് ഡ്യൂട്ടി, സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക് എന്നിവയാണ് സ്വര്‍ണ വില നിശ്ചയിക്കുന്നതിന്റെ അടിസ്ഥാന ഘടകങ്ങള്‍.