മുന്നണിയില്‍ അവഗണന ; സി.കെ.ജാനുവും പാര്‍ട്ടിയും എൻഡിഎ വിട്ടു

കൽപ്പറ്റ : ആദിവാസി നേതാവ് സി.കെ.ജാനുവിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ രാഷ്ട്രീയ പാർട്ടി എൻഡിഎ വിട്ടു. ബിജെപി നേതൃത്വം നല്‍കുന്ന എൻഡിഎ മുന്നണിയില്‍ അവഗണന നേരിട്ടുവെന്ന് സി.കെ.ജാനു പറഞ്ഞു. കോഴിക്കോട് ചേർന്ന പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി യോഗമാണ് എൻഡിഎ വിടാൻ തീരുമാനിച്ചത്.
മറ്റ് മുന്നണികളുമായി സഹകരിക്കണോ എന്ന് പിന്നീട് തീരുമാനിക്കും ഇപ്പോള്‍ സ്വതന്ത്രമായി നില്‍ക്കാനുമാണ് ജെആർസിയുടെ തീരുമാനമെന്ന് ജാനു അറിയിച്ചു.
‘നിലവില്‍ എൻഡിഎ മുന്നണിയില്‍ പ്രവർത്തിക്കുന്ന ജെആർപി മുന്നണിയില്‍നിന്നും വിട്ടുനില്‍ക്കാൻ തീരുമാനിച്ചു. തുടർന്ന് പാർട്ടി ശക്തമായി പ്രവർത്തക്ഷമമാക്കുന്നതിനും ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി തയ്യാറെടുപ്പുകള്‍ തുടങ്ങാനും കീഴ്ഘടകങ്ങള്‍ക്ക് നിർദേശം നല്‍കി’സി.കെ.ജാനു പ്രസ്താവനയില്‍ അറിയിച്ചു.