August 30, 2025

ഭവന റിപ്പയർ പദ്ധതിയിലേക്ക് അപേക്ഷിക്കാം

Share

 

കൽപ്പറ്റ : ജില്ലയിലെ ഉൾനാടൻ മത്സ്യതൊഴിലാളികൾക്കായി ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന ഭവന റിപ്പയർ പദ്ധതിയിലേക്ക് അപേക്ഷിക്കാം.

അപേക്ഷകർ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്ത എഫ്ഐഎംഎസ് ഐഡൻ്റിഫിക്കേഷൻ നമ്പർ ലഭിച്ചിട്ടുള്ളവരുമായ മത്സ്യത്തൊഴിലാളിയോ പെൻഷണറോ ആയിരിക്കണം. ഒരു ലക്ഷം രൂപ വരെയാണ് ധനസഹായമായി അനുവദിക്കുക.

എട്ട് വർഷം പഴക്കമുള്ളതും വാസയോഗ്യമല്ലാത്തതുമായ വീട് സ്വന്തം പേരിലോ പങ്കാളിയുടെ പേരിലോ ഉള്ളവരായിരിക്കണം. ലൈഫ് പദ്ധതി മുഖേനയോ സർക്കാരിൻ്റെ മറ്റേതെങ്കിലും ഭവന പുനരുദ്ധാരണ/പുനർനിർമ്മാണ പദ്ധതി മുഖേനയോ കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ആനുകൂല്യം ലഭിച്ചവർ ആയിരിക്കരുത്. വ്യക്തിഗത ഭവനങ്ങൾ, ഫ്ലാറ്റുകൾ, ഇരട്ട വീടുകൾ ഒഴികെയുള്ള ഉന്നതി വീടുകൾ, മത്സ്യത്തൊഴിലാഴികൾക്കായി ഫിഷറീസ് വകുപ്പോ മറ്റ് വകുപ്പുകളോ നിർമ്മിച്ചു നൽകിയ ഭവനങ്ങൾ എന്നിവ പരിഗണിക്കും. അപേക്ഷകൾ അനുബന്ധ രേഖകൾ സഹിതം സെപ്തംബർ 10 ന് വൈകിട്ട് അഞ്ചിനകം പൂക്കോട് പ്രവർത്തിക്കുന്ന ഫിഷറീസ് അസിസ്റ്റന്റ്റ് ഡയറക്ടറുടെ ഓഫീസിലോ തളിപ്പുഴ, കാരാപ്പുഴ മത്സ്യഭവനുകളിലോ നൽകണം. ഫോൺ: 9497450499.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.