വയനാട് സ്വദേശിനി ഇസ്രായേലില്‍ മരിച്ചു

കരണി : വയനാട് സ്വദേശിനിയായ യുവതി ഇസ്രായേലില്‍ മരിച്ചു. പനങ്കണ്ടി ജ്യോതി ഭവന്‍ പരേതനായ സുധാകരന്റെയും, യശോദയുടേയും മകളും വിളമ്പുകണ്ടം പുഴക്കല്‍ വീട്ടില്‍ രാഹുലിന്റെ ഭാര്യയുമായ റാണിചിത്ര (33) യാണ് മരിച്ചത്.
കഴിഞ്ഞ ആറ് മാസമായി ഇസ്രായേലില്‍ ജോലി ചെയ്ത് വരികയായിരുന്നു. പക്ഷാഘാതം വരികയും കുറച്ച് ദിവസമായി ഇസ്രായേലിലെ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിഞ്ഞ് വരികയുമായിരുന്നു. ഇന്നലെ വൈകുന്നേരത്തോടെ മരിക്കുകയായിരുന്നു. മക്കള്‍ : ആരവ്, അദിക്. സംസ്‌കാരം പിന്നീട്.