August 28, 2025

ബെംഗളുരു മലയാളികള്‍ക്ക് റയില്‍വെയുടെ ഓണസമ്മാനം ; സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

Share

 

ഓണത്തിന് നാട്ടിലെത്താൻ ആഗ്രിക്കുന്ന ബെംഗളുരു മലയാളികള്‍ക്ക് സന്തോഷ വാർത്ത. ബെംഗളുരുവില്‍ നിന്നും കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിൻ സർവീസ് നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് റയില്‍വെ. ഓഗസ്റ്റ് 29 ന് കണ്ണൂരില്‍ നിന്ന് ബെംഗളൂരുവിലേക്കും 30ന് ബെംഗളൂരുവില്‍ നിന്ന് കണ്ണൂരിലേക്കും സ്പെഷ്യല്‍ ട്രെയിൻ സർവീസ് നടത്തുമെന്നാണ് റയില്‍വെ അറിയിക്കുന്നത്. ഇരുവശത്തേക്കും ഓരോ സർവീസ് വീതമാണ് ഈ സ്പെഷ്യല്‍ ട്രെയിനിനുള്ളത്.

 

ഒരു എ.സി ടു ടയർ കോച്ച്‌, മൂന്ന് എ.സി ത്രി-ടയർ കോച്ച്‌, 14 ജനറല്‍ സെക്കൻഡ് ക്ലാസ് കോച്ച്‌, രണ്ട് സെക്കൻഡ് ക്ലാസ് കം ബ്രേക്ക് വാൻ കോച്ച്‌ എന്നിവയാണ് സ്പെഷ്യല്‍ ട്രെയിനിലുള്ളത്.

 

സ്‌പെഷ്യല്‍ ട്രെയിൻ സമയക്രമം:

 

നാളെ രാത്രി 9.30നു കണ്ണൂരില്‍ നിന്നു പുറപ്പെടുന്ന സ്‌പെഷ്യല്‍ ട്രെയിൻ(നമ്ബർ 06125) 30ന് രാവിലെ 11 മണിക്ക് ബെംഗളൂരുവിലെത്തും. തലശേരി(9.53), വടകര(10.20), കോഴിക്കോട്(11.10), തിരൂർ(11.48), ഷൊർണൂർ(12.35), പാലക്കാട്(1.15), പോത്തന്നൂർ(2.40), തിരൂപ്പൂർ(3.18), ഈറോഡ്(4.10), സേലം(5.30), ബെംഗാർപേട്ട്(8.50), കെ.ആർ.പുരം(9.35) എന്നിവിടങ്ങളില്‍ സ്റ്റോപ്പ് ഉണ്ട്.

 

ഓഗസ്റ്റ് 30ന് രാത്രി ഏഴിന് ബെംഗളൂരുവില്‍ നിന്നു പുറപ്പെടുന്ന ട്രെയിൻ(നമ്ബർ 06126) ഞായറാഴ്ച രാവിലെ 7.15ന് കണ്ണൂരിലെത്തും. കെ.ആർ.പുരം(7.11), ബെംഗാർപേട്ട്(8.00), സേലം(10.30), ഈറോഡ്(11.35), തിരുപ്പൂർ(12.23), പോത്തന്നൂർ(1.03), പാലക്കാട്(2.22), ഷൊർണൂർ(3.25), തിരൂർ(4.08), കോഴിക്കോട്(4.52), വടകര(5.29), തലശേരി(5.48).

 

ബെംഗളൂരുവില്‍ നിന്ന് നാട്ടിലേക്കുള്ള ഓണം യാത്രാത്തിരക്ക് ഇന്നാരംഭിക്കും. കേരളത്തിലേക്കുള്ള സ്ഥിരം ട്രെയിനുകളിലെ ടിക്കറ്റുകള്‍ മാസങ്ങള്‍ക്കു മുമ്ബേ വെയ്റ്റിംഗ് ലിസ്റ്റില്‍ ആയിരുന്നു. കേരള, കർണാടക ആർ.ടി.സി ബസുകളിലും ടിക്കറ്റ് കിട്ടാനില്ലാത്ത അവസ്ഥയാണ്. ഓണത്തിരക്കില്‍ രണ്ട് ട്രാൻസ്‌പോർട്ട് കോർപറേഷനുകളും കേരളത്തിലെ പ്രധാന സ്ഥലങ്ങളിലേക്ക് സ്‌പെഷ്യല്‍ ബസുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

 

ചെന്നൈയില്‍ നിന്ന് കണ്ണൂരിലേക്കുള്ള വണ്‍വേ സ്‌പെഷ്യല്‍ ട്രെയിൻ(06009) ഇന്ന് സർവീസ് നടത്തും. രാത്രി 11.55ന് പുറപ്പെടുന്ന ട്രെയിൻ നാളെ ഉച്ചയ്ക്ക് രണ്ടിന് കണ്ണൂരിലെത്തും. തിരുവള്ളൂർ(12.28), ആരക്കോണം(12.53), കട്ട്പാടി(1.43), ജോലാർപേട്ട്(3.08), സേലം(5.05), ഈറോഡ്(6.20), തിരൂപ്പൂർ(7.08), പോത്തന്നൂർ(8.15), പാലക്കാട്(9.32), ഷൊർണൂർ(10.20), തിരൂർ(11.08), കോഴിക്കോട്(11.50), വടകര(12.33), തലശേരി(12.53) എന്നിങ്ങനെയാണ് ട്രെയിൻ വിവിധ സ്റ്റേഷനുകളില്‍ എത്തിച്ചേരുന്ന സമയം.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.