വയനാട്ടിലെ കോളേജ്, ഐ.ടി.ഐയിലെ സീറ്റൊഴിവുകൾ

സുൽത്താൻബത്തേരി അൽഫോൺസ ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ ഒന്നാം സെമസ്റ്റർ ഡിഗ്രി, പിജി ക്ലാ സുകളിൽ ഒഴിവുള്ള മെറിറ്റ് (എസ്‌സി/എസ്‌ടി, ഇടിബി, ഓപ്പൺ) സീറ്റുകളിലേക്ക് ക്യാമ്പ് രജിസ്ട്രേഷനുള്ള വിദ്യാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 29-ന് മുൻപായി കോളേജിൽ നേരിട്ടെത്തണം. ഫോൺ: 9961667769, 8606858720.
പുല്പള്ളി പഴശ്ശിരാജാ കോളേജിൽ ബിഎ ഇംഗ്ലീഷ്, ബിടിടിഎം, ബിഎ ഇക്കണോമിക്സ്, ബിഎ ഇക്കണോമെട്രിക്സ് ആൻഡ് ഡേറ്റ മാനേജ്മെന്റ്റ്, ബിഎ ഹിസ്റ്ററി, ബിഎസ്‌സി മൈക്രോബയോളജി, ബിബിഎ, ബിഎ ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ, ബിഎസ്സി ബയോകെമിസ്ട്രി എന്നീ നാലുവർഷ ബിരുദകോഴ്‌സിന്റെ ഒന്നാം വർഷ പ്രവേശനത്തിലേക്ക് എസ്‌ടി, എസ്‌സി, കമ്യൂണിറ്റി സീറ്റുകൾ ഒഴിവുണ്ട്. വിദ്യാർഥികൾ ഓഗസ്റ്റ് 28-നുമുൻപായി കോളേജ് ഓഫീസുമായി ബന്ധപ്പെടണം.
നെന്മേനി ഗവ ഐ.ടി.ഐയില്‍ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ടെക്‌നോളജി ട്രേഡിലേക്ക് ഓഗസ്റ്റ് 30 വരെ സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. താത്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍, ടി.സി, ഫീസ് സഹിതം കോളെജില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍- 04936 266700.
ബത്തേരി സെന്റ് മേരീസ് കോളജിൽ ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, ഇംഗ്ലിഷ്, ബികോം വിഷയങ്ങളിൽ ഭിന്നശേഷി വിഭാഗത്തിൽ സീറ്റൊഴിവുണ്ട്. താൽപര്യമുള്ളവർ 27ന് ഉച്ചയ്ക്ക് 2ന് മുൻപ് റിപ്പോർട്ട് ചെയ്യണം.