വാഹന ഉടമകളുടെ ശ്രദ്ധക്ക്! ഡ്രൈവിംഗ് ലൈസൻസിലും ആര്‍സി ബുക്കിലും ഇക്കാര്യം ഇനി നിര്‍ബന്ധം, ഉത്തരവിറക്കി കേന്ദ്രം

രാജ്യത്തെ എല്ലാ ഡ്രൈവിംഗ് ലൈസൻസ് ഉടമകളോടും രജിസ്റ്റർ ചെയ്ത വാഹന ഉടമകളോടും ആധാർ ഒതന്‍റിഫിക്കേഷൻ പ്രക്രിയയിലൂടെ അവരുടെ മൊബൈല്‍ നമ്ബറുകള്‍ ഉടൻ ലിങ്ക് ചെയ്യുകയോ അപ്ഡേറ്റ് ചെയ്യുകയോ ചെയ്യണമെന്ന് റോഡ് ഗതഗത മന്ത്രാലയം അറിയിച്ചു.മികച്ച ആശയവിനിമയവും ഗതാഗത സംബന്ധയായ സേവനങ്ങളിലേക്കുള്ള ആക്സസും ഉറപ്പാക്കാൻ ആധാർ ഒതന്‍റിഫിക്കേഷൻ പ്രക്രിയ പൂർത്തിയാക്കണം. രജിസ്റ്റർ ചെയ്ത വാഹനം അവരുടെ മൊബൈല്‍ നമ്ബറുകളുമായി ബന്ധിപ്പിക്കുന്നതും അവരുടെ ആധാർ നമ്ബറുകളുമായി പ്രാമാണീകരിക്കുന്നതും നിർബന്ധമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.
ഏതെങ്കിലും ഗതാഗത അല്ലെങ്കില്‍ ഡ്രൈവിംഗ് ലൈസൻസുമായി ബന്ധപ്പെട്ട സേവനങ്ങള്‍ ഉപയോഗിക്കുന്നതിന് ഇത് ആവശ്യമാണ്. മികച്ച ആശയവിനിമയവും ഗതാഗത സംബന്ധയായ സേവനങ്ങളിലേക്കുള്ള മികച്ച ആക്സസും ഉറപ്പാക്കാനാണ് ഈ നീക്കം. രജിസ്റ്റർ ചെയ്ത വാഹനം അവരുടെ മൊബൈല്‍ നമ്ബറുകളുമായി ബന്ധിപ്പിക്കുന്നതും അവരുടെ ആധാർ നമ്ബറുകളുമായി പ്രാമാണീകരിക്കുന്നതും നിർബന്ധമാണ്.
ഏതെങ്കിലും ഗതാഗത അല്ലെങ്കില്‍ ഡ്രൈവിംഗ് ലൈസൻസുമായി ബന്ധപ്പെട്ട സേവനങ്ങള്‍ ഉപയോഗിക്കുന്നതിന് ഇത് ആവശ്യമാണ്. വ്യക്തികള്‍ക്ക് ഔദ്യോഗിക വാഹൻ, സാരഥി പോർട്ടലുകള്‍ സന്ദർശിച്ച് മൊബൈല്‍ നമ്ബർ വിശദാംശങ്ങള്‍ ചേർക്കാമെന്നും മന്ത്രാലയം അറിയിച്ചു. വിവരങ്ങള്‍ പൂർണ്ണവും കൃത്യവും പുതിയതുമാണെന്ന് ഉറപ്പാക്കാൻ ഇത് സഹായിക്കുമെന്നും മൊബൈല്‍ നമ്ബർ അപ്‌ഡേറ്റ് ചെയ്യുന്നതിന് പോർട്ടലില്‍ ഒരു ഓണ്‍ലൈൻ സൗകര്യം നല്‍കിയിട്ടുണ്ടെന്നും മന്ത്രാലയം പറഞ്ഞു. ഡ്രൈവിംഗ് ലൈസൻസ് ഉടമകള്‍ക്കും വാഹന ഉടമകള്‍ക്കും അവരുടെ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാൻ ഓർമ്മിപ്പിച്ചുകൊണ്ട് സംസ്ഥാന ഗതാഗത വകുപ്പുകള്‍ അലേർട്ടുകള്‍ അയച്ച് തുടങ്ങിയിട്ടുണ്ട്. പിഴ അടയ്ക്കുന്നത് ഒഴിവാക്കാൻ ഫോണ്‍ നമ്ബറുകളും വിലാസങ്ങളും മാറ്റുന്ന ആളുകളെ പിടികൂടുന്നതിനായി കേന്ദ്ര, സംസ്ഥാന ഗതാഗത വകുപ്പുകള്‍ പ്രചാരണങ്ങളും നടത്തുന്നുണ്ട്.