August 16, 2025

സംസ്ഥാനത്ത് തിങ്കളാഴ്ച വരെ മഴ തുടരും : ഇന്ന് അഞ്ച് ജില്ലകളില്‍ അലര്‍ട്ട്

Share

 

തിരുവനന്തപുരം : സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു . ഇന്ന് അഞ്ച് ജില്ലകളില്‍ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശൂർ , കോഴിക്കോട് , കണ്ണൂർ , കാസർ കോട് ജില്ലകളിലാണ് മഞ്ഞ അലർട്ട് നല്‍കിയിരിക്കുന്നത്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ കാസർകോട് ജില്ലകളില്‍ നാളെയും യെല്ലോ അലർട്ട് തന്നെ ആയിരിക്കും.

 

ശക്തമായ തിരമാലക്കും കടല്‍ക്ഷോഭത്തിനും സാധ്യതയുള്ളതിന്നാല്‍ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട് . നാല് ദിവസം കഴിഞ്ഞാല്‍ മഴ കുറയുമെന്ന് കാലാവസ്ഥ വകുപ് പറഞ്ഞു.അതോടൊപ്പം ബംഗാള്‍ ഉള്‍ക്കടലില്‍ ഒഡീഷ പക്ഷിമ ബംഗാള്‍ തീരത്ത് പുതിയ ന്യൂനമർദ്ദം രൂപപ്പെടുമെന്നാണ് കാലാവസ്ഥ വകുപ്പിൻ്റെ കണക്കുകൂട്ടല്‍ അങ്ങിനെയെങ്കില്‍ ഈ മാസം അവസാനത്തോടെ സംസ്ഥാനത്ത് വീണ്ടും മഴ സജീവമാകാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പില്‍ പറയുന്നു.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.