സിഎച്ച് സെൻ്ററിന് ഒരു മാസത്തെ അരി നൽകി പനമരം കുട്ടി പോലീസ്

പനമരം : ആഗസ്ത് 2 എസ്പിസി ദിനാചരണത്തിൻ്റെ ഭാഗമായി നടത്തുന്ന പ്രവർത്തനങ്ങളിൽ ആദ്യമായി ചാരിറ്റി പ്രവർത്തനം സംഘടിപ്പിച്ചു. പനമരം പ്രൈമറി ഹെൽത്ത് സെൻ്ററിൽ നിത്യേന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം എത്തിച്ച് നൽകുന്ന സിഎച്ച് സെൻ്ററിന് ഒരു മാസത്തെ അരി നൽകി കൊണ്ടാണ് ചാരിറ്റി പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്.
പ്രസ്തുത ചടങ്ങിൽ ഹയർ സെക്കണ്ടറി സീനിയർ അസിസ്റ്റൻ് ശ്രീ ബിനു ടോംസ്, ഹെഡ്മിസ്ട്രസ് ശ്രീമതി ഷീജ ജയിംസ്, സീനിയർ അസിസിസ്റ്റൻ്റ് ശ്രീമതി സ്മിത, കമ്യൂണിറ്റി പോലീസ് ഓഫീസർമാർ , ഡ്രിൽ ഇൻസ്ട്രക്ടർ ശ്രീ റഹീം , പനമരം സി എച്ച് സെൻറർ ചെയർമാൻ സാലിം കോവ,, കൺവീനർ ഹാരിസ് ,തോട്ടുങ്ങൽ എന്നിവർ പങ്കെടുത്തു